സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റങ്ങൾ

രാവിലെ എഴുന്നേൽറ്റപ്പോൾ ടിവിൽ ഒരു നിർദ്ദേശം കേട്ടു, 'എല്ലാവരും ഇടക്ക് ഇടക്ക് കയ്യ് കഴുകണം' എന്തിനാണെന്ന് എത്ര ചിന്തിച്ചട്ടും മനസിലാവുന്നില്ല. പിന്നെ കേട്ടു വ്യക്തി ശുചിത്വം വേണമത്ര........ ഇല്ലെങ്കിൽ *കൊറോണ* വരുമത്രെ.....പിന്നീട് lockdown ആയി മാറി. അങ്ങനെ ഇരുന്ന് മടുത്തപ്പോൾ ഞാൻ വീട്ടിൽ നീന്ന് വെളിയിലേക്ക് നടക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് വഴിയിൽ വണ്ടിയൊന്നും ഇല്ല, തിരക്കുകളില്ല.. അലറിവിളിക്കുന്ന അലാറാമില്ല നിശബ്ദത മാത്രം. വെറുതെ ഞാൻ പ്രകൃതിയോട് ചോദിച്ചു. എന്താണ് നീയിന്നിത്ര സുന്ദരി? മറുപടിയെന്നോണം പ്രകൃതി പറഞ്ഞു കൊറോണ..... അല്ലെ.... വീണ്ടും ഞാൻ നടന്നു പുഴയുടെ തീരത്തെത്തി. പതിവില്ലാതെ പുഴയ്ക്ക് ഒരു മനോഹാരിത. പുഴയോട് ചോദിച്ചു എന്താണ് നിനക്കിത്ര ഭംഗി? അപ്പോൾ പുഴ പറഞ്ഞു, മനുഷ്യനു മാലിന്യങ്ങൾ ഇല്ല വലിച്ചെറിയാൻ. അതാവാം ഞാൻ ഇത്ര സുന്ദരി. പിന്നെയും ഞാൻ നടന്നു ഒരു multi speciality ആശുപതിയുടേ മുൻപിൽ എത്തി. ശൂന്യമായ ആശുപത്രി പരിസരം. എന്താണ് കാരണം എന്ന് ഞാൻ ഞാൻ തിരക്കി, രോഗങ്ങൾ ഇല്ല, *കൊറോണ* മാത്രം. പിന്നെയും ഞാൻ നടന്നു മാർക്കറ്റിൽ എത്തി, അവിടവും വിജനം. ആകെ വിജനം. ഞാൻ തിരിച്ചു നടന്നുതിരിഞ്ഞു നോക്കിയപ്പോൾ പുഴയും, പ്രകൃതിയും, ജന്തുജാലങ്ങളും കോറോണയക്ക് നന്ദി പറയുന്നതുപോലെ തോന്നി. വീണ്ടും നന്നായി പഴയതുപോലെ ഒഴുകാൻ സാധിച്ചെന്ന് പുഴ, മലിനമില്ലാത്ത കാറ്റ് വീശുവാൻ കഴിഞ്ഞെന്ന് പ്രകൃതി. അപ്പോൾ ഞാൻ ചിന്തിച്ചു രോഗങ്ങൾ മനുഷ്യർ ഉണ്ടാക്കുന്നത് ആണോ? അനാവശ്യ വാരികൂട്ടലുകളും പിടിച്ചു പറികളും മനുഷ്യർക്ക്‌ മാത്രമാണോ? എന്തൊക്കെ മാറ്റങ്ങൾ ആണ്‌ മനുഷ്യന്. ഇതൊക്കെ ആലോചിച്ചു ഞാൻ വീട്ടിലേക്ക് നടന്നു.

നെബിൻ എൻ ബിനോയി
9 A സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം