സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ **സ്വപ്നം**

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം     
                      നേരം പുലർന്നു വരുന്നതേയുള്ളൂ. ഹലോ വിഷ്ണു..... ആരോ  അടുത്ത് നിന്ന് വിളിക്കുന്നത് പോലെ......  സുഗുണനല്ലേ .......... "എന്താടാ ഈ രൂപത്തിൽ...... ആശുപത്രികിടക്കയിൽ". അതാ, ഡോക്ടർ നടന്നുവരുന്നു. " എന്താ സുഗുണാ... നന്നായി വിശ്രമം വേണ്ടുന്ന സമയമല്ലേ...., എന്തിനാ എഴുന്നേൽക്കാൻ നോക്കുന്നത് ". ഡോക്ടറുടെ അടുത്ത് നിൽക്കുന്ന മാലാഖയെ പോലുള്ള നേഴ്സിനെ കണ്ടു ഞാൻ ഞെട്ടി പോയി. കഴിഞ്ഞ ആഴ്ചയാണ് സുഗുണൻ ഇവിടെ അഡ്മിറ്റായത്. അനേകം ടെസ്റ്റുകൾക്ക് ശേഷമാണ് അതു  കൊറോണയാനെന്നു  അറിഞ്ഞത്. അത് പിടിപെട്ട സുഗുണനു  ചുറ്റും ഡോക്ടർമാരും നഴ്സുമാരും. അവരെ കണ്ടാൽ ബഹിരാകാശ യാത്രയ്ക്ക് വേണ്ടി തയ്യാറാക്കി നിൽക്കുന്നതുപോലെ തോന്നും. അവൻ ദുബായിൽ സുഖമായിരിക്കുന്നുവെന്നാന്നു ഞാൻ കരുതിയിരുന്നത്. അവിടെ ഒരു പച്ചക്കറി കടയിൽ ആയിരുന്നു ജോലി നോക്കിയിരുന്നത്. താമസം ഒരു ഇടുങ്ങിയ മുറിയിൽ ഒമ്പത് പേർ ചേർന്ന്. കഴിഞ്ഞമാസം ഒരാൾ കൂടി പുതുതായി അവിടെ ജോലിക്ക് ചേർന്നിരുന്നു . അയാൾക്ക് ഈ രോഗമായി  മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് മരണമടഞ്ഞത്. അയാളിൽ നിന്നാവും  സുഗുണന് ഈ രോഗം പിടിപെട്ടത്. "ഞാൻ അടുത്തമാസം  നാട്ടിൽ വരും, എനിക്കൊരു കുഴപ്പവുമില്ല". സുഗുണാ നീ എത്രയും പെട്ടെന്ന് വരില്ലേ.... നീ വരില്ലേ ടാ... വിഷ്ണു അലറി കരഞ്ഞു കൊണ്ട് ചാടിയെഴുന്നേറ്റു. ങേ..... ടാ സുഗുണാ നീ എവിടെയാ ....

ഓ! എല്ലാം ഒരു സ്വപ്നം.....ആയിരുന്നോ ...

Vikhnesh S
5 N സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കഥ