സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ സമ്പൂർണശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
സമ്പൂർണശുചിത്വം

ശുചിത്വം ,ആരോഗ്യം ,വൃത്തി ,വെടിപ്പ് എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു .വ്യക്‌തി ശുചിത്വം , സാമൂഹ്യ ശുചിത്വം ,രാഷ്ട്രീയ . ശുചിത്വം വരെ . അതുപോലെ വൃത്തി ,വെടിപ്പ്‌ ,ശുദ്ധി ,മാലിന്യസംസ്കരണം ,കൊതുകുനിവാരണം എന്നിവയെല്ലാം ബന്ധപെടുത്തി (sanitation) സമ്പൂർണശുചിത്വം എന്നറിയപ്പെടുന്നു .വ്യക്തിശുചിത്വം ,ഗൃഹശുചിത്വം , പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ.വ്യക്തി ശുചിത്വം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ നമുക്ക് ജീവിത ശൈലിരോഗങ്ങളേയും പകർച്ചവ്യാധികളെയും നല്ല ശതമാനം ഒഴിവാക്കാൻ കഴിയും .കൂടെ കൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുന്നത് വയറിളക്കരോഗങ്ങൾ ,വിരകൾ ,കുമിൾരോഗങ്ങൾ , പകർച്ചപനി , ത്വക്ക് രോഗങ്ങൾ തുടങ്ങി ഇപ്പോൾ നമ്മുടെ മുന്നിൽ ലോകത്തെ ബാധിച്ചിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസിനെ വരെ നമുക്ക് ഇല്ലാതാകാം.ചുമക്കുമ്പോളും,തുമ്മുമ്പോളും,തൂവാലകൊണ്ടോ,മാസ്ക് കൊണ്ടോ മുഖം മറക്കുക ഇതു മൂലം വായുവിലെ രോഗാണുക്കളെ തടയുവാനും നമ്മളെ സഹായിക്കും.വ്യക്‌തി ശുചിത്വത്തിന്റെ ഭാഗമായി നഖം വെട്ടി വൃത്തിയാക്കുക ,രാവിലെ ഉണർന്നാൽ പല്ലുതേക്കുക ,ദിവസവും സോപ്പ് ഉപയോഗിച്ചു കുളിച്ച് ശരീരം വൃത്തിയാക്കുക .വൃത്തി ഉള്ളവസ്ത്രം ധരിക്കുക .കഴിയുന്നതും വസ്ത്രങ്ങൾ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക .ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം.നമ്മൾ ഓരോരുത്തരും ശുചിത്വം പാലിച്ചാൽ ഗൃഹം ശുചിത്വവും ,പരിസര ശുചിത്വവും നമുക്ക് പ്രാവർത്തികമാത്തിൻ സാധിക്കും.ശുചിത്വകേരളം സുന്ദരകേരളം.

നന്ദിത അനീഷ്
5 എ സെന്റ് മേരീസ് യു പി സ്‌കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം