സെൻറ് മേരിസ് യു .പി .സ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
കേരളീയരുടെ തനതായ ശീലമാണ ശുചിത്വം.എല്ലാ വ്യക്തികൾക്കും ആന്തരികവും ബാഹ്യവുമായ ശുചിത്വം അത്യാവശ്യമാണ്.വ്യക്തി ശുചിത്വമായാൽ വീടു ശുചിത്വമുള്ളതാകും.വീടു ശുചിത്വമുള്ളതായാൽ നാടു ശുചിത്വമുള്ളതാകും.എന്നാൽ ഇന്നു ശ്വസിക്കുന്ന വായുവിൽ പോലും മാലിന്യം കലർന്നിരിക്കുന്നു ഇതിനു കാരണം നാമോരോരിത്തരുമാണ്.നാം പുറത്തേക്കു വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ നമ്മളെത്തന്നെ പലതരം രോഗങ്ങൾക്ക് അടിമകളായിത്തീർക്കുന്നു.അങ്ങനെ ജീവിതം ഉരുകിയുരുകിത്തീരുന്നു.അതുകൊണ്ട് വളരെ ചെറുപ്പം മുതലേ ശുചിത്വം പാലിക്കണം "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം" എന്നാണല്ലോ ചൊല്ല്.കുളിച്ചും, നഖം വെട്ടിയും, പല്ലുതേച്ചും, മുടിവെട്ടിയും കൈകഴുകിയും നാം നമ്മളെതന്നെ വൃത്തിയാക്കുന്നതുപോലെതന്നെ കാടുവെട്ടിത്തെളിച്ചും പാഴ്വസ്തുക്കളുപയോഗപ്രദമാക്കിയും,മലിനജലം കെട്ടിക്കിടക്കാതെ നോക്കിയും,മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചും, നാടിനേയും സംരക്ഷിക്കാം.ഓരോ വ്യക്തിയുടേയും വ്യക്തിത്വം അംഗീകരിക്കപ്പെടുന്നത് അവരുടെ ശുചിത്വത്തിലൂടെയാണ്.ശുചിത്വം സമാധാനം തരും എന്നും പറയപ്പെടുന്നു.ശുചിത്വത്തിലൂടെ മാത്റമേ നമ്മുക്ക് നമ്മളെയും നാടിനേയും രക്ഷിക്കാനാവൂ.നമ്മളിലൂടെ മാത്റമേ നല്ലൊരു "നാളെ" മിഴിതുറക്കൂ.അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം!
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |