ലോകരെല്ലാം ഭയന്നു വിറച്ചു
ലോകമെല്ലാം നിശബ്ദമായ്
സർവ്വവും നിന്റെ മുൻപിൽ
നിഷ്പ്രഭമായ് നിശ്ചലരായ്
എവിടെയും നീയാണ് താരം
ആരിലും സംസാരം നീ മാത്രം
എങ്കിലും ഇവിടെ നീയല്ലാതാരം
ഇവിടെ മാത്രം നീയൊരു വില്ലനാ
എന്തിനായി നീ പിറവിയെടുത്തു
എന്തിനായ് നീ ഇങ്ങോട്ട് പോന്നു
നിനക്കിവിടെയില്ലാ സ്ഥാനമെന്നാക്രോശിച്ചു
മുഖ്യനും ടീച്ചറും ടീച്ചർ തൻ കൂട്ടരും
എവിടെയും നിന്നെ തകർത്തു കളയുവാൻ
നെട്ടോട്ടമോടുന്നു ആരോഗ്യ പ്രവർത്തരും
ലിക്വിഡും സോപ്പുമായ് കൈകൾ ശുചിയാക്കുവാൻ
സർവ്വരും ജാഗ്രത പുലർത്തിടേണം......