സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് മാലിന്യവും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക് മാലിന്യവും  പരിസ്ഥിതിയും. 

ലോകത്ത് പത്തിൽ മൂന്നുപേർ പ്ലാസ്റ്റിക് മാലിന്യത്തിന് ഇരയായി മരിക്കുന്നുണ്ടെന്ന് കണക്ക്. പ്ലാസ്റ്റിക് പോലെ പരിസ്ഥിതിയെ നശിപ്പിക്കുന്ന മറ്റൊരു വസ്തു ഇല്ലെന്നുതന്നെ പറയാം. നാം ഉപയോഗിച്ച് പുറംതള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് വിഘടിച്ച് പുറത്തുവരുന്ന ഡയോക്സിൻ,കാർബൺ ഡൈ ഓക്സയിഡ്, മെർക്കുറി തുടങ്ങിയവ അർബുദത്തിനും ശ്വാസകോശ രോഗങ്ങൾക്കും കരണമാകുന്നു. ഇതൊക്കെ ഉണ്ടാവുമെന്നറിഞ്ഞിട്ടും നമ്മളാരും  പ്ലാസ്റ്റിക്കിന്റെ  ഉപയോഗം കുറയ്ക്കുന്നുമില്ല. നാം ഉപയോഗിക്കുന്ന വെള്ളക്കുപ്പി  ഏതാനും മിനിറ്റ് മാത്രം ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നു. ഇവ ഭൂമിയിൽ കിടന്ന് നശിക്കുന്നതിന് ഏകദേശം 400ഓളം. വർഷം എടുക്കും.  വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും,ബോട്ടിലുകളും കടലിൽ ഒഴുകി  നടക്കുന്നത് ഒരു  നിത്യ കാഴ്ചയായി മാറിയിരിക്കുന്നു. കുറച്ചു വർഷം കഴിയുമ്പോഴേക്കും  ഇവ കടലിലെ മീനുകളുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കും. കാലങ്ങളോളം ഇവ കടലിലും മണ്ണിലും കിടന്ന് ജൈവവൈവിധ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു.കടലിന്റെ മുകൾതട്ടിൽ കിടക്കുന്ന പ്ലാസ്റ്റിക് കവറുകൾ സൂര്യ താപത്തിന്റെ സഹായത്തോടെ രസപ്രവർത്തനത്തിൽ ഏർപ്പെടുന്നു കൂടാതെ ഇവ ഭക്ഷ്യവസ്തുവാണ് എന്ന് തെറ്റിദ്ധരിച്ചു മീനുകൾ ഇവ ഭക്ഷിക്കുന്നു. സഞ്ചികളായി നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ പരമാവധി കുറയ്ക്കുക പകരം തുണി സഞ്ചി ഉപയോഗിക്കുക. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് വലിയ ഭാഗവും വെള്ളകുപ്പികളാണ്  അവ കുറയ്ക്കുകയാണ് വേണ്ടത്.യാത്ര വേളകളിൽ നാം കുടിവെള്ളം കൊണ്ടുനടക്കുന്നതിനുള്ള യാത്ര ബാഗുകൾ ഉപയോഗിക്കണം.നാം നിസാരമായി തള്ളുന്ന കാര്യങ്ങളിൽ ചെറിയൊരു ശ്രദ്ധ കൊടുത്താൽ വലിയൊരു വിപത്തിനെ ഒഴിവാക്കാൻ കഴിയും. 

ദേവിക പ്രകാശ് 
  5 എ സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി 
ഇരിക്കൂർ  ഉപജില്ല
കണ്ണൂർ 
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം