സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ പരിസ്ഥിതി

പരിസ്ഥിതി     

ആകാശം, ഭൂമി, വായു, വെള്ളം, വനങ്ങൾ, എന്നിവ ചേർന്നതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. കാരണം പ്രകൃതി നമ്മുടെ അമ്മയാണ്. മലമുകളിൽ നിന്ന് ഒഴുകിവരുന്ന ശുദ്ധമായ വെള്ളം പുഴയിൽ എത്തുന്നു. ഇങ്ങനെ എത്തിച്ചേരുന്ന വെള്ളത്തെ മലിനമാക്കുന്നത് എന്തെല്ലാമാണ്? ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നും ചോരുന്ന എണ്ണയും ഫാക്ടറികളിൽ നിന്നും നമ്മുടെ വീടുകളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങളും ജലത്തെ മലിനമാക്കുന്നു .നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകൾ മണ്ണിൽ അലിഞ്ഞു ചേരാത്തത് പ്രകൃതിക്ക് വൻഭീഷണിയാണ്. വാഹനപുക, ഫാക്ടറിപുക എന്നിവ വായുവിനെ മലിനമാക്കുന്നു. നമ്മുടെ നാടിന്റെ സമ്പത്തായ വനങ്ങൾ നശിപ്പിക്കുമ്പോൾ മഴ കുറയുകയും അത് വരൾച്ച ഉണ്ടാക്കുകയും ചെയ്യുന്നു.ഈ സാഹചര്യത്തിൽ സുന്ദരമായ പ്രകൃതി സംരക്ഷണത്തെപ്പറ്റി നമുക്ക്‌ ചിന്തിക്കാം. പ്രകൃതിക്ക് ദോഷം വരാതെ കാത്തുസൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. മണ്ണും ജലവും വായുവും ശുദ്ധമായാൽ മാത്രമേ നമ്മുടെ ജീവിതം ആരോഗ്യകരമായി ഇരിക്കുകയുള്ളു.

അന്നാമേരി സുനിൽ
  1 ബി സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി            
ഇരിക്കൂർ          ഉപജില്ല
കണ്ണൂർ   
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം