സോദരരാം നാം ഇന്നും
കോവിഡ് എന്ന മഹാമാരിയെ
ഭയപ്പെടുന്നതിനർത്ഥമെന്ത് കൂട്ടരേ
കൊറോണയെ തുരുത്തുവാൻ
നമുക്കിന്നും ഭയമല്ല
ജാഗ്രതയാ വേണ്ടതെൻ്റെ കൂട്ടരേ
മനുഷ്യനെ കൊന്നീടുന്ന
കൊറോണ വൈറസിനെ
ശുചിത്വമാം മാർഗ്ഗമേകി
നീക്കിടാം നമുക്കിനി
ഒറ്റക്കെട്ടായ് ആത്മബലത്താൽ
നേരിടും നാം ഈ കോറോണയേ...