സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വായനവാരത്തിന്റെ ഭാഗമായി നടത്തിയ കവിതാരചനാമത്സരത്തിൽ ഒന്നാംസ്ഥാനം കിട്ടിയ കവിത'

          വായന നൽകുന്ന താലന്ത്

അമ്മതൻ കെെയിൽ പിറന്നു വീഴ്കെ
വിദ്യയിലോട്ടു പിഞ്ചുകാൽ വയ്ക്കെ
ബാല്യത്തിൽ തന്നെ ശ്രദ്ധയോടെ
വായന കെെവശത്താക്കി ഞാൻ

          എഴുത്താണി കെെയിലെടുത്തു
വിദ്യാലയപ്പടിച്ചവിട്ടി ഞാൻ
വായനയുമെഴുത്തുമുൾക്കാ-
മ്പിക്കുടി സഞ്ചരിപ്പൂ.

തുമ്പപ്പൂപോലെയാമിളം ഹൃദ-
യത്തിലൂടെയൊരരുവിയൊഴുകയാ
ണായരുവിയിൽ എന്നാശയമിളം
വരികളിലൂടെ പ്രകാശിപ്പൂ

          അഗാധതയിൽ നിന്നൊഴുകിയെത്തിയാ
വരികളെന്റെ ഹൃദയാറയിലൊരു
പുസ്തകത്തിൽ പൂപോലെ
സൂക്ഷിപ്പൂ വായനയാണാശ്രയം

പ്രശസ്തിയാർജിച്ച മഹാന്മാരാ-
മോരോ വ്യക്തി തൻ കവിതയും,
കഥയും,നോവലും ലേഖനവും-
മെല്ലാമെന്റെ ശ്രദ്ധയിൽ പെട്ടേപോയി

          ഹൃദയാറയിലൊരു ക‌ൃഷ്ണമണി
പോൽ സൂക്ഷിപ്പൂ ഞാനിന്നും
അധരത്തിൽ നിന്നൂറുന്ന
ആശയമാണോരോ വായനയും

നല്ല വായനക്കാരാകാൻ
നമ്മെ സഹായിപ്പൂ നമ്മുടെ
മുത്തുകളാമോരോ പുസ്തകങ്ങൾ
മാധുര്യമേറും പുസ്തകങ്ങൾ

           ദിനപത്രങ്ങൾ നാം വായിക്കുമ്പോൾ
ദിനവുമെന്താണീ ലോകത്തിൽ
നടക്കുന്നതെന്നു നാം അറിയും
നമ്മെ നല്ല വായനാക്കാരാക്കുന്നു

ജനിക്കുമ്പോൾ തുടങ്ങും വായന
മരണരത്തിലവസാനിക്കും വായന
വായനയെന്ന താലന്ത്
നാമാവോളം പ്രയോജനപ്പെടുത്തേണം

           വായന നമ്മെ ഉണർത്തുന്നു
പുരോഗമനപാത തെളിയുന്നു
വായനയെന്ന താലന്ത്
പൊലിയാതെന്നും സൂക്ഷിക്കേണം
അർഷ എസ് .ആർ 8 A