സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ ലോകം ദുരിതഭീതിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം ദുരിതഭീതിയിൽ

നവകേരളം സൃഷ്ടിക്കുകയെന്ന പുതിയൊരു പദ്ധതിയുടെ ആവിഷ്കാരം അരങ്ങേറുമ്പോൾ കേരളത്തെ നടുക്കിയ പ്രളയത്തിന്റെ അവസാനത്തോടെ ലോകജനതയെ ഒന്നായി ദുഃഖത്തിലാഴ്ത്തിയപുതിയൊരു സങ്കടകടലായ രോഗം രൂപം കൊണ്ടു. മനുഷ്യ ശരീരത്തിൽ കയറിപ്പറ്റി ശരീരത്തിലെ ജീവഘടകങളെ തന്നെ ഇല്ലാതാക്കുന്ന ഒരു വൈറസാണ് 'കോവിഡ് 19 എന്ന കൊറോണ.'ലോകമാസകലം ഒരു സന്തോഷയാത്രകാപോലെ കഴിഞ്ഞിരുന്ന വേളയിൽ മനുഷ്യന്റെ ജീവിതരീതിയെ തന്നെ മാറ്റിമറികുന്നെ സാഹചര്യമാണ് ലോകത്തിൽ നടമാടി വരുന്നത്.

കൊറോണ എന്ന ഭീകര പ്രതിസന്ധി ഭൂമിയിലെ ജനങ്ങൾ ഓരോനാളും അനുഭവിക്കുകയാണ്. ഈ മഹാ രോഗത്തെ ലോകത്തിൽ നിന്ന് നാടുകടുത്താൻ ലോകത്തിലെ നാനാഭാഗങ്ങളിൽ ജീവിക്കുന്നവർകേ കഴിയൂ.കൊറോണ ഒരു രോഗവും പടർന്നു പന്തലിക്കുന്ന വൈറസുമാണ്.ജീവജാലങ്ങളിൽ നിന്ന് മനുഷ്യനെരമ്പിലേക് കൈമാറ്റം ചെയ്യപ്പെട്ടു. കൊറോണ മൂലം കഴിയുന്ന സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിന്ന് ഈ രോഗത്തെ പ്രതിരോധിക്കണം.നമ്മളിലെ പ്രതിരോധശേഷി ഉള്ളതിനാലാണ് രോഗത്തെ അതിജീവിക്കാൻ കഴിയുന്നത്.

ശുചിത്വമാണ് ഈ വൈറസിനെ നേരിടാനുള്ള മറുമരുന്ന്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതോ- ടൊപം നമ്മുടെ ശരീരവും ശുചിത്വവും കാത്തുനിൽക്കണം. ഇതിനെ ഇല്ലാതാക്കാനുള്ള ഉപാധിയും മാർഗനിർദ്ദേശങ്ങളും നമ്മുടെ കലങ്ങളിലാണ് ഉള്ളത്. ദിവസവും കൈകളും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. ചുമക്കുമ്പോഴും തുമുമ്പോഴും തൂവാല ഉപയോഗിക്കണം എന്നീ നിർദേശങ്ങൾ പാലിച്ചാൽ ഈ രോഗത്തെ പിടിച്ചുനിർത്താൻ സാധിക്കും.

പ്രതിരോധശേഷി കുറവുള്ളവരിലേകും ഹൃദയസംബന്ധമാ- യ രോഗം ഉള്ളവരിലും വൈറസ് പെട്ടെന്ന് ബാധിക്കും.ഭയമില്ലാതെ ഒറ്റക്കെട്ടായി നിന്ന് ഏവർക്കും ഒരു നറു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അതിനെ പ്രതിരോധിക്കണം.വൈറസ് ബാധിച്ച് നാളുകളേറെയായി ആശുപത്രികളിൽ കഴിയുന്നവരൈ ചിഝികുന്നവരൈ എടുക്കുന്ന കഷ്ടപ്പാടും, ധൈര്യവും അവരുടെ മനസ്സും ചിന്തിക്കുന്നതിലേ- കാൾ അപുറമാണ്.തൻറ്റെ കുടുംബത്തെ പോലും മറന്ന് നാടിനുവേണ്ടി രാപകലില്ലാതെ അവർ ജോലി ചെയ്യുന്നു.അവർ അവർക്കുവേണ്ടിയ-ല രോഗികളായി കഴിയുന്നവർക്കു വേണ്ടിയാണ് കഷ്ടപ്പെടുന്നത്.ലോകം ദുരിതഭീതിയിലേക് കടന്നപോൾ പ്രാർതഥനയുടെ ചൈതന്യത്തിൽ ദൈവവുമായി രമ്യതപ്പെടുകൊണ്ട് പഴയതും പുതിയതുമായൊരു ലോകം സൃഷ്ടിക്കാം..........

മരിയ ജോയ്
8B സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം