സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/ സ്വപ്നം
സ്വപ്നം
മുറിയിൽ പലനിറത്തിലുള്ള ബലൂണുകൾ തൂക്കിയിട്ടിരിക്കുന്നു. മേശമേൽ അലങ്കരിച്ച പിറന്നാൾ കേക്ക്, മെഴുകുതിരി, അതിനുമുമ്പിൽ പുതിയ ഉടുപ്പിട്ട്, തലയിൽ തൊപ്പിവച്ച് സന്തോഷത്തോടെ ഞാൻ. എല്ലാവരും കയ്യടിച്ചുപാടുന്നു. ഹാപ്പി ബർത്തഡേ, ഹാപ്പി ബർത്തഡേ..... അച്ഛൻ കേക്ക് മുറിക്കാനുള്ള കത്തി എന്റെ കയ്യിൽ തന്നു. ഞാൻ മെല്ലെ കേക്ക് മുറിച്ചു. ഒരു കഷണം കേക്ക് അച്ഛൻ എന്റെ വായിൽ വച്ചുതന്നു. പിന്നെ ഓ രോ കഷണം അനിയ ത്തിക്കും അമ്മയി ക്കും മുത്തശ്ശനും അമ്മമ്മയിക്കുമെല്ലാം കൊടുത്തു. അതിനു ശേഷം മിട്ടാ യി വിതരണം എന്ത് സന്തോഷം !അഭിമാനം !മേമ മൊബൈലിൽ ഫോട്ടോയും വിഡിയോയും എടുക്കുന്നു. "അപ്പു എഴുന്നേൽക്ക്. ഇന്ന് മോന്റെ പിറന്നാളല്ലേ. അമ്പലത്തിൽ പോകാൻ പറ്റില്ലല്ലോ, എന്നാലും രാവിലെ കുളിക്കണം. ഞാൻ കണ്ണുതുറന്നു "അയ്യോ, അത് സ്വപ്നമായിരുന്നോ? "നിരാശതോന്നി. എഴുന്നേറ്റു വന്നപ്പോൾ ടി. വി. യിൽ വാർത്ത, മകന് പിറന്നാൾ കേക്ക് വാങ്ങാൻ പോയ അച്ഛനെ പോലീസ് തടഞ്ഞു വീട്ടിലേക്കു പറഞ്ഞയക്കുന്നു. പിന്നീട് പോലീസ് തന്നെ കേക്കു വാങ്ങി വീട്ടിലെത്തിച്ചു. എന്റെ മനസ്സിലും പെട്ടന്ന് ഒരു ഐഡിയ തോന്നി. "അമ്മേ, നമുക്കും അങ്ങനെ ചെയ്താലോ? " "വേണ്ട മോനേ, എല്ലാ പിറന്നാളും ആഘോഷിക്കുന്നതല്ലേ, ഈ പ്രാവശ്യം ഇങ്ങനെ മതി." "കൊറോണ വൈറസ് പടിയിറങ്ങട്ടെ." മൊബൈലിൽ അച്ഛന്റെ മെസേജ് "അപ്പുക്കുട്ടന് അച്ഛന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ." അച്ഛനും സങ്കടപ്പെടുന്നുണ്ടാകും.അമ്മയുടെ വാക്കുകൾ.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ