വരിക വരിക കൂട്ടരെ
നാമൊന്നു ചേർന്ന് നിന്നിടാം
ധൈര്യമായി നേരിടാം
ഒരുമ യോടെ വാണിടാം
ജാതി വേണ്ട മതങ്ങൾ വേണ്ട
നിറ വ്യത്യാസങ്ങൾ വേണ്ട
ഭാരതീയരാം നമുക്ക്
നന്മ ലക്ഷ്യമാക്കിടാം
ലോകമിന്നു നേരിടുന്ന
വൈറസിനെ നീക്കുവാൻ
കരുതലോടെ ശ്രദ്ധയോടെ
നാം മുന്നേറുക
ഇടയ്ക്കിടെ കൈ കഴുകി
പുതുമയായി വളർന്നിടാം
കൂട്ടമായി നിന്നിടാതെ
ബോധപൂർണ്ണമായിടാം