മനുഷ്യനെ മനുഷ്യനാക്കുന്ന പ്രകൃതി
നന്മയാൽ ഉൾ തുറക്കുന്ന പ്രകൃതി
സ്നേഹത്താൽ പുളകമണിയിക്കുന്ന പ്രകൃതി
എന്നിട്ടും എന്തിനീ ക്രൂരത പ്രകൃതിയോട്
സ്നേഹിക്കുന്ന കരത്തെ കൊത്തുന്ന
പാമ്പാണീ മനുഷ്യർ
പ്രകൃതിയെ നശിപ്പിക്കാൻ തുനിയുന്നവർ
അരുത് മനുഷ്യാ അരുത്
പ്രകൃതിയോടീ ക്രൂരത അരുത്
ഒരു നാൾ ഇതിന് തിരിച്ച് കിട്ടും
ഇന്നിതാ രോഗങ്ങൾ ലോകത്തെ കാർന്ന് തിന്നുന്നു
എന്തിനി ക്രൂരത മനുഷ്യരേ ......
കാത്തിരിക്കു നീ മൂഢരേ.........
കാത്തിരിക്കൂ നീ മൂഢരേ........