സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മപ്പെടുത്തൽ

മനു ഒരു പ്രകൃതി സ്നേഹിയായ കുട്ടിയായിരുന്നു.പകൽ മുഴുവൻ അവൻ ചെടികൾക്കൊപ്പം ചിലവഴിച്ചു. അവന്റെ വീട്ടിൽ എല്ലാവരും അവന്റെ ഈ സൽപ്രവൃത്തിയിൽ സന്തോഷം പ്രകടിപ്പിച്ചു. രാവിലെ ഉണർന്നാൽ അവൻ ചെടികളെ പരിചരിക്കുകയും പുതിയ തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. എന്നാൽ കയ്യിൽ പറ്റിയ മണ്ണ് കളയാതെ ആഹാരം കഴിക്കുന്നതിനാൽ ഒരിക്കൽ മനുവിന് കലശലായ വയറുവേദന പിടിപെട്ടു.വേദന കാരണം ഇരിക്കാനും നിൽക്കാനും പറ്റുന്നില്ല. മനു വാവിട്ട് നിലവിളിച്ചു. ഒടുവിൽ ആശുപത്രിയിൽ കൊണ്ടു പോയി, മനുവിനെ പരിശോധിച്ചു.കയ്യിൽ പറ്റിയ ചെളി വയറിൽ എത്തിയതായിരുന്നു വേദനയ്ക്ക് കാരണം. പരിസ്ഥിതിയ്ക്കൊപ്പം വ്യക്തിശുചിത്വം അനിവാര്യമാണെന്ന് ഡോക്ടർ പറഞ്ഞു കൊടുത്തു. മരുന്നിനൊപ്പം പാലിക്കേണ്ട ശുചിത്വത്തെപറ്റി ഡോക്ടർ ഓർമ്മിപ്പിച്ചു. പ്രകൃതിയ്ക്കൊപ്പം ഇന്നവൻ വ്യക്തിശുചിത്വംപാലിക്കുന്ന നല്ല കുട്ടിയാണ്.

റന റഹ്മാൻ
7 എ സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ