കൊറോണയെന്ന രാക്ഷസൻ പറന്നു വന്നിറങ്ങാവെ,
മുറിച്ചു മാറ്റിയെറിയണം നമുക്കവന്റെ ചിറകുകൾ.
ഇനിവരുന്ന നാളുകൾ ജാഗരൂകരാകണാം
വിരുന്നു വേണ്ട ചടങ്ങുകൾ കഴിവതും ചുരുക്കണം .
അകലമാനടുപ്പമെന്ന് ഓർക്കണം നാം കൂട്ടരേ,
കൈകൾ ശുദ്ധമാക്കണം , മാസ്ക്കുകൾ ധരിക്കണം.
യാത്ര വേണ്ട വീട്ടിനുള്ളിൽ സൗഗ്യമായിരിക്കണം
പോഷകാംശയുള്ളവ കഴിച്ചിടാൻ മടിക്കൊലാ..
ഭരണ വർഗമോതിടുന്ന കാര്യമൊക്കെ കേൾക്കണം
സൗകൃതങ്ങൾ വേണമെന്നാൽ കൂട്ടമായി നിൽക്കോലാ..
നാളെ നമ്മൾക്കോത്തിടാം കളിച്ചിടാം പഠിച്ചിടാം
കരുതലോടെ ഇന്നതിന്നു നിൽക്കണം നമേവരും.