വീണ്ടുമൊരു മരണത്തിനായി നാം
കാക്കേണ്ട
പൊരുതുക അതിജീവനത്തിനായി
കോർത്ത കൈ പിരിയാതെ
വച്ച കാൽ മാറ്റാതെ
ഒന്നിക്ക നാമിനി പോർക്കളത്തിൽ
നന്മതിരിവെട്ടം ഒന്നണയാതെ കാക്ക നീ
മാനവ ജീവന്ന് രക്ഷ തേടാൻ
ഒരു നുള്ള് കണ്ണീർ ബാക്കിയാക്കിടു നീ
മാനവ വ്യഥയോട് ചേരുവാനായ്
ജീവൻ മറന്ന് പോരാടിയോർക്കായ്
ഒരു തിരി വെട്ടം ബാക്കിയാക്കു
പൊരുതുക മരണം വരേയ്ക്കുനാമിന്ന്
ദൂരെയല്ല സ്വപ്നജീവിതങ്ങൾ
എന്നാകിലും ഓർക്ക നീ മാനവ
ഇനിയും വരും യുഗം
ഇനിയും തരും സുഖം
ഒരു നോക്ക് പിന്നോട്ട് സാധ്യമായാൽ