സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2018-19/22046pra1.JPG

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

            ജൂൺ മാസത്തിൽ വിദ്യാരംഭത്തിന് തുടക്കം കുറിച്ചൂകൊണ്ട് ജൂൺ  1-ാം തിയ്യതി വെളളിയാഴ്ച പ്രവേശനോത്സവത്തോടെ അറിവിൻെറ ലോകത്തേയ്ക്ക് കുരുന്നുകളെ ആനയിച്ചൂ. വാദ്യമേളങ്ങളോടെ ആരംഭിച്ച ഈ പ്രവേശനോത്സവം കുരുന്നുമനസുകളിൽ ആനന്ദത്തിൻെറ ആരവങ്ങൾ പക൪ന്നേകി. പ്രാർത്ഥയോടെ ആരംഭിച്ച ഈ വിദ്യാരംഭം ഏവ൪ക്കും ഒരു ഉത്സവത്തിൻെറ പ്രതീതി ജനിപ്പിച്ചു. പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കൊപ്പം, അവരുടെ മാതാപിതാക്കളും, അധ്യാപകരും,‍‍ PTA അംഗങ്ങളും ഒന്നുചേർന്ന് ഹാർദ്ദവമായി എതിരേറ്റു. school ഹാളിൽവെച്ചായിരുന്നു പുതിയ വിദ്യാ൪ത്ഥിനികൾക്കുളള സ്വീകരണം നടത്തിയത് .                             
                                                 വിശിഷ്ട അതിഥിയായി ക്ഷണം സ്വീകരിച്ച് എത്തിയിരുന്നത് വാർഡ് കൗൺസിലർ ശ്രീ സന്തോഷ് അവർകളായിരുന്നു. ഒപ്പം PTA പ്രസിഡന്റ് ശ്രീ JAMES C D അവർകളും മറ്റു PTA അംഗങ്ങളും സന്നിഹിതരായിരുന്നു. റോസ്മേരി ടീച്ചർ ഏവർക്കും സ്വാഗതം നൽകുകയും ഹെഡ്മിസ്ട്ർ സി.സരിത പുലിക്കോട്ടിൽ അധ്യാക്ഷ പദം അലങ്കരിക്കൂകയും ചെയ്തു. ഉദ്ഘാടനകർമ്മം നിർവഹിച്ചത് ശ്രീ .സന്തോഷ് അവർകളായിരുന്നു.ആശംസകൾ അർപ്പിക്കാനായി എത്തിയത് റവ.സി.ജെസി റോസും  റോസ്മേരി ടീച്ചറുമായിരുന്നു. കുരുന്നുകൾക്കായി മധുര പലഹാരങ്ങളും പൂച്ചെണ്ടുകളും നൽകികൊണ്ട് അവരുടെ മനസ്സുകളെ മാധുര്യമുളളതും ഉല്ലാസഭരിതവുമാക്കി തീർത്തു.