തണൽ തരും പഴംതരും
മരങ്ങളൊന്നും മുറിയ്ക്കല്ലേ
കിളികൾക്കെല്ലാം കൂടൊരുക്കും
മരങ്ങളൊന്നും മുറിയ്ക്കല്ലേ
വായു നല്കും മണ്ണൊലിപ്പുതടയും
മരങ്ങളൊന്നും മുറിയ്ക്കല്ലേ
വീടുപണിയാൻ മേശപണിയാൻ
കാരണങ്ങളേറെ കണ്ടെത്താം
നാം മരമൊന്നുമുറിച്ചെന്നാൽ
പകരം തൈകൾ വച്ചിടണം
ഈ പ്രകൃതിയെ പാലിക്കാൻ
സ്നേഹിച്ചീടാം മരങ്ങളെ