സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ സംരക്ഷണത്തിന്റെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷണത്തിന്റെ ആവശ്യകത

പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്. മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും വയലോലകളിൽ നിന്നുമാണ്. ഭൂമിയെ നാം മലിനമാക്കുന്നത് പരിസ്ഥിതിക്ക് വിനാശം വരുത്താത്ത പ്രവർത്തനങ്ങൾ, ജീവിത രീതി നമുക്ക് വേണം. പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണ് ഇപ്പോൾ. ഈ പരിസ്ഥിതി മനുഷ്യനും ജന്തു ലോകവും സസ്യ ജാലങ്ങളും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപ്പിനു ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവസ വ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുകയും ചെയ്യും. ജീവന്റെ നിലനിൽപ്പിന് വായു പോലെ തന്നെ ആവശ്യമാണ് ജലവും. പക്ഷെ ഇപ്പോൾ നാം മാലിന്യവും ചപ്പും ചവറുമെല്ലാം വലിച്ചെറിയുന്നതു നദികളിലും പുഴകളിലുമാണ്. ജലസ്രോതസുകൾ എല്ലാം വറ്റി വരണ്ടു കൊണ്ടിരിക്കുന്നു.

നയന വി നായർ
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം