സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ വയറുവേദന

Schoolwiki സംരംഭത്തിൽ നിന്ന്
വയറുവേദന

വിനു മഹാ വികൃതിയാണ്. അമ്മ പറയുന്നതൊന്നും അവൻ അനുസരിക്കാറില്ല. വൃത്തിയായി നടക്കണമെന്ന അമ്മയുടെ വാക്കുകൾ അവൻ കേട്ടതായി ഭാവിക്കാറില്ല. കൈകൾ കഴുകാതെയായിരുന്നു അവൻ എപ്പോഴും ഭക്ഷണം കഴിച്ചിരുന്നത്. കുളിക്കാൻ അവനു മടിയാണ്. ഇങ്ങനെ വൃത്തിയില്ലാത്ത ഒരു കുട്ടിയായി അവൻ ജീവിച്ചു. ഒരിക്കൽ അവന് ഭയങ്കര വയറുവേദന. അവന് വേദന സഹിക്കാനാവുന്നില്ല. അമ്മ അവനെ വേഗം ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ അവനെ പരിശോധിച്ച ശേഷം അവനോട് പറഞ്ഞു ഒരിക്കലും കൈകൾ കഴുകാതെ ഭക്ഷണം കഴിക്കരുത്. കൈകൾ കഴുകാതിരുന്നാൽ കൈകളിലുള്ള കീടാണുക്കൾ വയറിലെത്തും. പിന്നെ അസഹ്യമായ വയറുവേദനയാവും ഫലം. ദിവസവും കുളിക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം തുടങ്ങിയ കാര്യങ്ങൾ ഡോക്ടർ പറഞ്ഞുകൊടുത്തു. അവന് ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത മനസിലായി.

വൈഷ്ണവ് അജിത്ത്
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ