രോഗപ്രതിരോധം കുടുംബങ്ങളിൽ നിന്ന്
ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിനു രോഗപ്രതിരോധം അത്യാവശ്യ ഘടകമാണ്. മുതിർന്നവർ ശുചിത്വത്തെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് കുട്ടികളെ ബോധവാന്മാരാകണം. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനെതിരെ പോരാടാൻ ആരോഗ്യമുള്ള ജനതയ്ക്കേ സാധിക്കു. രോഗപ്രതിരോധം കുടുംബങ്ങളിൽ നിന്ന് ആരംഭിക്കണം.
വ്യക്തി ശുചിത്വം പാലിക്കുന്നത് വഴി പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ഉപകരിക്കുന്നു .രണ്ടുനേരം കുളിക്കുകയും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും വേണം .ഭക്ഷണം കഴിച്ചതിനു ശേഷവും മുൻപും കൈകൾ വൃത്തിയായി കഴുകണം .കക്കൂസിൽ പോയതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിലൂടെ നഖത്തിന്റെ അടിയിലുള്ള മാലിന്യങ്ങൾ ശരീരത്തിന്റെ ഉള്ളിൽ പ്രവേശിക്കാതെ തടയാൻ സാധിക്കുന്നു .ആഴ്ചയിൽ ഒരിക്കൽ നഖങ്ങൾ വൃത്തിയാക്കണം .തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വൃത്തിയായ പാത്രങ്ങളിൽ ഭക്ഷണം കഴിക്കുകയും വേണം. ഇത്രയും ശ്രദ്ധിച്ചാൽ ഓരോ വ്യക്തിയും കുടുംബവും സമൂഹവും ആരോഗ്യമുള്ളതായി തീരുന്നു .
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|