കാവും കുളങ്ങളും കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും ഭൂതകാലത്തിന്റെ സാക്ഷ്യം
അമ്മയാം വിശ്വപ്രകൃതിയീ നമ്മൾക്ക് തന്ന സൗഭാഗ്യമെല്ലാം മറന്നു നാം
മുത്തിനെപോലും കരിക്കട്ടയായി കണ്ടു
ബുദ്ധിയില്ലാത്തവർ നമ്മൾ
കാരിരുമ്പിന്റെ ഹൃദയങ്ങൾ എത്രയോ
കാവുകൾ വെട്ടിത്തെളിച്ചു
എത്ര കുളങ്ങളെ മണ്ണിട്ടുമൂടി നാം ഇത്തിരി
ഭൂമിക്കുവേണ്ടി
എത്രയായാലും മതിവരാത്ത അത്യാഗ്രഹികളെപ്പോലെ
ഭൂമി അമ്മയാണെന്നുളള
വസ്തുത മറക്കല്ലേ നാം