സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പരിസരശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വവും രോഗപ്രതിരോധവും


ഞാൻ അനാമിക ഗോപകുമാർ. ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഇന്ന് നമ്മുടെ രാജ്യത്ത് പടർന്നുകൊണ്ടിരിക്കുന്ന, എല്ലാവരും പേടിയോടെനോക്കുന്ന ഒരു രോഗമാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ്. ഇതിൽ നിന്നും നമുക്ക് മോചനം വേണം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഈ അസുഖം തടയാൻ നമ്മൾ തന്നെ വിചാരിക്കണം. നമ്മുടെ മുഖ്യമന്ത്രി പറഞ്ഞതുപോലെ, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുക. കൈകൾ എപ്പോഴും സോപ്പുപയോഗിച്ചു കഴുകുക. മാസ്ക് ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക. പൊതുനിലത്തും പരിസരങ്ങളിലും തുപ്പാതിരിക്കുക എന്നിങ്ങനെ നമ്മളെ കൊണ്ട് പറ്റുന്ന കാര്യങ്ങൾ അനുസരിക്കുക. ഈ അസുഖത്തിൽ നിന്നും രക്ഷനേടാൻ നമ്മൾ തന്നെ കരുതൽ എടുക്കേണ്ടതാണ്.


അനാമിക ഗോപകുമാർ
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം