സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പകർച്ചവ്യാധികളുടെ നിർമ്മാർജ്ജനം

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധികളുടെ നിർമ്മാർജ്ജനം

ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ആവാസവ്യവസ്ഥക്കു ഭീക്ഷണി ആകുന്ന ഘടകങ്ങളെ പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് നിലനില്പുണ്ടാവുകയുള്ളു. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടേ മാറിയിരിക്കുന്നു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികൾ മിക്കതും കൊതുകിലൂടെ പകരുന്നവയാണ്. ആയതിനാൽ കൊതുകിന്റെ വൻ തോതിലുള്ള വർദ്ധനവ് നിയന്ത്രണവിധേയമാക്കേണ്ടിയിരിക്കുന്നു. പലതരം വൈറസുകൾ കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങി. മഞ്ഞപിത്തം, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തു പടർന്നു പിടിക്കുന്നു എന്നത് ആശങ്ക ഉണ്ടാകുന്ന കാര്യമാണ്, എന്റെ ഗ്രാമമായ തലപ്പുലം പഞ്ചായത്തിലെ 10, 11 വാർഡുകളിൽപ്പെട്ട 50 വീടുകൾ തിരഞ്ഞെടുത്തു പഠനം നടത്തി കഴിഞ്ഞപ്പോൾ, ഒരു വർഷത്തിനുള്ളിൽ ആ വീടുകളിൽ ഉണ്ടായ വൈറൽ അസുഖങ്ങൾ കുടുബങ്ങളുടെ പൊതുവായ ആരോഗ്യസ്ഥിതി, ശുചികരണപ്രവർത്തനങ്ങൾ, പരിസരമലനീകരണത്തിന്റെ അളവ്, കൊതുകിന്റെ വർദ്ധനവ്, എലിശല്യം, മലിനജലം കെട്ടിനിൽക്കുന്നത്, എന്നതിനെ പഠനം നടത്തി. ഇതിനായി സർവ്വേ രീതിയും നീരീക്ഷണരീതിയും ഞങൾ ഉപയോഗിച്ചു. നിത്യോപയോഗത്തിനെടുക്കുന്ന വെള്ളത്തിന്റെ ശുചിത്വം പരിശോധിക്കാൻ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ടെസ്റ്റ് സ്ട്രിപ്പുകൾ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ചു. വിവരങ്ങൾ കമ്പ്യൂട്ടർ സഹായത്തോടെ വിശകലനം ചെയ്തു. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇല്ലാതെ വരുന്നതിന്റെ ഫലമായാണ് പകർച്ചവ്യാധികൾ ഉണ്ടാകുന്നത് എന്ന് വ്യക്തമായതിനാൽ ഈ അവധികാലം ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദേശങ്ങൾ പാലിച്ചു രാജ്യസുരക്ഷക്കായി നമുക്കൊരുമിക്കാം. പകർച്ചവ്യാധികൾ ഇല്ലാത്ത പുതിയ അധ്യയന വർഷത്തിനായി പ്രയത്നിക്കാം.


എയ്ലിൻ ജോമി
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം