എന്തിനു നോവിക്കുന്നു പ്രകൃതിയെ
എന്തു മേന്മ ക്കുവേണ്ടി നോവിക്കുന്നു
നാംഉൾപ്പെടെജീവജാലങ്ങൾ വസിക്കുന്ന
ഈ പ്രപഞ്ചത്തെ ദ്രോഹിക്കല്ലേ വന്യജീവികൾ തൻ സങ്കേതവും
നമ്മൾ തൻ പ്രാണ വായുവും ആയി
നിറഞ്ഞു നിൽക്കുന്നനീ വനത്തെ
നശിപ്പിക്കരുതേ സ്നേഹിതരെ
ലോകത്തിൽ സൗന്ദര്യം ആസ്വദിക്കാൻ
പ്രകൃതിതൻ സൗന്ദര്യം വേണമല്ലോ
ആ സൗന്ദര്യം കെടാതെ സൂക്ഷിക്കാൻ
കടപ്പെട്ടവരാം നമ്മൾ
സംരക്ഷിക്കാം നമുക്കീ പ്രകൃതിയെ
സ്നേഹിക്കാം നമുക്കീ മണ്ണിനെ
അങ്ങനെ നമ്മൾ ജീവിച്ചാൽ
പ്രകൃതി തൻ ഫലങ്ങൾ നമുക്ക് നേടാം