സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ദൈവത്തിന്റെ സ്വന്തം നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ സ്വന്തം നാട്

ചെടികളും, വൃക്ഷങ്ങളും, മലകളും, അരുവികളും, പുഴകളും നിറഞ്ഞ അതിമനോഹരമായ പ്രകൃതി ആയിരുന്നു നമ്മുടേത്. നെൽപ്പാടങ്ങൾ കൊണ്ടും തെങ്ങുകൾ കൊണ്ടും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്. എന്നാൽ ഇന്ന് ഇവയെല്ലാം ഇല്ലാതായി. നെൽപ്പാടങ്ങൾ നികത്തി ഇന്നവിടെ വലിയ കെട്ടിടങ്ങൾ പണിതുയർത്തി. വൃക്ഷങ്ങളും ഭക്ഷണ വസ്തുക്കളും കൊണ്ട് നിറഞ്ഞ ഭൂമിയിൽ ഇന്ന് ഫ്ലാറ്റുകളും ആർഭാടകരമായ വീടുകളും സ്ഥാനം പിടിച്ചു. പ്രകൃതിയുടെ മനോഹാരിത തന്നെ നഷ്ടമായി. ഭക്ഷണത്തിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നു. രാസ വസ്തുക്കൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടി വന്നു. മനോഹരങ്ങളായ പ്രദേശങ്ങൾ എല്ലാം മലിന ജലത്താലും പ്ലാസ്റ്റിക്കുകളാലും മലിനമായി. ഇവയെല്ലാം തന്നെ മനുഷ്യന്റെ ജീവന്റെ നിലനിൽപ്പിനെ ബാധിച്ചു. ഇതുവരെ കേട്ടിട്ടും അറിഞ്ഞിട്ടും ഇല്ലാത്ത രോഗങ്ങൾ മനുഷ്യരിലേക്ക് പടർന്നു പിടിക്കാൻ തുടങ്ങി. ഓരോ വർഷവും പുതിയ പുതിയ രോഗങ്ങൾ മനുഷ്യ ജീവന് ഭീക്ഷണിയായി ഉയർന്നു വരാൻ തുടങ്ങി. പ്രകൃതി ദുരന്തങ്ങൾ വേറെയും. ഇതിനെല്ലാം കാരണം മനുഷ്യനാണ്. അവന്റെ അത്യാഗ്രഹം ആണ്.

നിരുപമ ഷാജി
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം