സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ അവകാശപ്പെട്ടത്
അവകാശപ്പെട്ടത്
ഒരു ദിവസം ഞാൻ രാവിലെ കിടന്നുറങ്ങുമ്പോൾ അമ്മ എന്നെ വിളിച്ചുണർത്തി, എന്നിട്ട് അടുക്കളയുടെ ജനലരികിലേക്ക് കൊണ്ട് പോയി കൈ ചൂണ്ടിക്കാണിച്ചു. ഞാൻ നോക്കുമ്പോൾ ഒരു റബ്ബർമരത്തിൽ അതാ ഒരു പക്ഷിക്കൂട് അതിൽ അച്ഛൻ കിളിയും അമ്മക്കിളിയും രണ്ട് കുഞ്ഞുങ്ങളും ഇരിപ്പുണ്ടായിരുന്നു. അമ്മക്കിളി തന്റെ കൊക്കിൽ കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുകയായിരുന്നു. ഇരട്ട വാലൻ കിളിയാണെന്നാണ് അമ്മ പറഞ്ഞത്. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കാഴ്ച കാണുന്നത്. ലോക്ക് ഡൗൺ ആയതിനാൽ ഇപ്പോൾ അന്തരീക്ഷം വളരെ ശാന്തമാണ് വാഹനങ്ങളുടെ പുകമലിനീകരണമൊന്നും ഇല്ലാത്തതിനാൽ ഇപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ പക്ഷികളുടേയും അണ്ണാൻ മുതലായവയുടേയും ശബ്ദം കേൾക്കാനാകും.ഇതിൽ നിന്നും നമുക്ക് എന്ത് മനസ്സിലായി, ഈ ഭൂമിയെ നശിപ്പിക്കുന്നത് മനുഷ്യർ തന്നെയാണ്. നമുക്കു മാത്രമല്ല മറ്റം ജീവജാലങ്ങൾക്കും കുടി അവകാശപ്പെട്ടതാണ് ഈ ഭൂമി.
|