അമലും വിനീതും
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികൾ ആണ് അമലും വിനീതും. അവർ അടുത്ത് അടുത്ത വീടുകളിൽ ആണ് താമസിക്കുന്നത്. അമൽ ഒരു ധനവാന്റെ മകൻ ആണ്. അമൽ മറ്റു കുട്ടികളുടെ കൂടെ പറമ്പിൽ ഒന്നും കളിക്കാൻ പോകില്ല. എന്നും ഹോട്ടൽ ഭക്ഷണം ആണ് കഴിക്കുന്നത്.
വിനീത് ഒരു സാധാരണ വീട്ടിലെ കുട്ടി ആണ്. അവൻ പാടത്തും പറമ്പിലും കളിക്കുകയും മഴ നനയുകയും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യും.
ഒരിക്കൽ ആ നാട്ടിൽ ഒരു പനി പടർന്നു പിടിച്ചു. അമൽ പനി പിടിച്ചു കിടപ്പിൽ ആയി. വിനീത് ഇന് ആകട്ടെ പനി പിടിച്ചതും ഇല്ല...
നമുക്കു ഈ കഥയിൽ നിന്നും എന്ത് മനസ്സിലാക്കാം?
ഇന്നത്തെ കാലത്ത് രോഗപ്രതിരോധം വളരെ അവശ്യം ആണ്. അതിന് നമ്മൾ കുട്ടികൾ.. കളിച്ചും, വ്യായാമം ചെയ്തും, മായമില്ലാത്ത ഭക്ഷണം കഴിച്ചും. നമ്മുടെ ആരോഗ്യം സംരക്ഷിക്കണം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ
|