സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/വലിയ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വലിയ വിപത്ത്

മനുഷ്യരാശി നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി മൂന്നാംലോകമഹായുദ്ധത്തെ കണ്ടിരുന്നു. പക്ഷേ ഇന്ന് പരിസ്ഥിതി മലിനീകരണം അതിലധികം ഭയാനകമായ രൂപം പ്രാപിച്ചിരിക്കുന്നു. ഭൂമിയിലെ മണ്ണും വെള്ളവും വായുവുമെല്ലാം ഒരേപോലെ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നഗരങ്ങളിൽ സൗകര്യങ്ങൾ കൂടുന്നതിനനുസരിച്ച് ജനപ്പെരുപ്പമുണ്ടാവുകയും അതോടൊപ്പം മാലിന്യങ്ങൾ കുന്നുകൂടുകയും ചെയ്യുന്നു. ഇങ്ങനെ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ വേണ്ടതുപോലെ കൈകാര്യം ചെയ്യുന്നതിനായുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ കണ്ടെത്തുകയും അവ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമുള്ള ഒന്നാണ്. അല്ലെങ്കിൽ നമ്മുടെ പരിസ്ഥിതി ദുഷിക്കും. രോഗങ്ങൾ പടർന്നുപിടിക്കും. 2020 - ൽ നമ്മൾ എല്ലാവരും ഭയപ്പെടുന്ന രോഗമായ കോവിഡ് - 19 - ക്കെതിരെ പോലും ഏറ്റവും ഫലപ്രദമാണ് നമ്മുടെ നല്ല ശുചിത്വശീലങ്ങൾ.

സൂര്യ ഷിബു
2 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം