സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ലില്ലിയും മില്ലിയും

ലില്ലിയും മില്ലിയും

ഒരിടത്ത് രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു. ലില്ലിയും മില്ലിയും. ലില്ലി ഒരു നല്ല കുട്ടി ആയിരുന്നു. ഏതുപരിസരവും വൃത്തികേടായി കിടക്കുന്നതുകണ്ടാൽ അവൾ അത് വൃത്തിയാക്കുമായിരുന്നു. എന്നാൽ മില്ലി ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല. അവൾ അശ്രദ്ധമായി ഓരോരോ കാര്യങ്ങൾ ചെയ്ത് പരിസരം വൃത്തികേടാക്കുമായിരുന്നു. ഒരു ദിവസം അവർ ക്ലാസ്സിൽ ആയിരുന്നപ്പോൾ അവരുടെ ടീച്ചർ അവരോട് പരിസരശുചിത്വത്തെക്കുറിച്ചും വൃത്തിയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെ സംസാരിച്ചു. അതിനുശേഷം പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവൾ മനസ്സിലാക്കി. മില്ലിയും ഇപ്പോൾ ഒരു നല്ലകുട്ടിയായി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ ഇപ്പോൾ അവൾ ശ്രദ്ധിക്കുന്നുണ്ട്. കൂടാതെ പ്ലാസ്റ്റിക്, മറ്റുമാലിന്യങ്ങൾ എന്നിവ പുഴയിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയരുത് എന്നും വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും അവൾ മനസ്സിലാക്കി.

അനാമിക എം. അശോക്
2 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ