ദുർഗന്ധപൂരിതം അന്തരീക്ഷം
മാലിന്യ കൂമ്പാരമാണുചുറ്റും
ദൂരേയ്ക്കുപോകേണ്ട കാര്യമില്ല
ഗ്രാമപ്രദേശത്തും നഗരങ്ങളിലും
ഗണ്യമായ്കൂടുന്നു മാലിന്യങ്ങൾ
കുന്നുകൾപോലെ മാലിന്യങ്ങൾ
അങ്ങോളമിങ്ങോളം തിങ്ങിക്കിടക്കുന്നു
മാരുതൻപോലും നാണിക്കും വിധം
ദുർഗന്ധപൂരിതമാണുഭൂമി
മാലിന്യക്കൂമ്പാരമാണുഭൂമി