സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മഹാമാരിയെ ജയിച്ച പെൺകുട്ടി
മഹാമാരിയെ ജയിച്ച പെൺകുട്ടി
അച്ഛനും അമ്മയ്ക്കും ഒരേ ഒരു മകൾ. അവളുടെ വിദ്യാഭ്യാസം അതായിരുന്നു ആ മാതാപിതാക്കളുടെ ഏറ്റവും വലിയ ലക്ഷ്യം. അവൾ നന്നായി പഠിക്കുമായിരുന്നു കേട്ടോ. അവളുടെ ലക്ഷ്യം എന്താണെന്ന് കൂട്ടുകാർക്കറിയുമോ? നമ്മിൽ പലർക്കും ഉതുപോലെ തന്നെ ഡോക്ടറാവുക. അതിനുവേണ്ടി അവൾ പരിശ്രമിച്ചു. ഒടുവിൽ അവളുടെ പഠനത്തിനായി അവളെ ചൈനയിലേയ്ക്ക് അയച്ചു. എം.ബി.ബി.എസ്. പഠനത്തിന്. അവൾക്ക് ആ നാടും അവളുടെ കോളേജും ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയിരിക്കെ, ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ ഒരു മഹാ ദുരന്തം. അതിന്റെ പേര് കൊറോണ. പക്ഷേ നമ്മുടെ പെൺകുട്ടി തളർന്നില്ല. അവൾ അവളുടെ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോന്നു. ആ നാട് ഏതാണെന്നോ? നമ്മുടെ കേരളം.അവൾ നാട്ടിലെത്തി നമ്മുടെ ഗവൺമെന്റ് അവൾക്ക് വേണ്ട പരിചരണങ്ങൾ എല്ലാം നൽകി. ഒടുവിൽ അവൾ രോഗത്തെ അതിജീവിച്ചു. വീണ്ടും അവൾ പഠനത്തിനായി ചൈനയിലേയ്ക്ക്...
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ