സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മ

പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിയ്ക്കുദോഷമായി മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർക്കുന്നതിനായി ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ 1972 മുതൽ ആണ് ലോക പരിസ്ഥിതിദിനം ആചരിക്കുന്നത്.

എല്ലാ മനുഷ്യർക്കും ശുദ്ധവായും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്നതാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ വന നശീകരണത്തിനും എതിരായി പ്രവർത്തിക്കുക എന്നതാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരേ ഒരു മാർഗം. ഇന്നു നാം കണ്ടു വരുന്ന ഒരു പ്രവണതയാണ് മാലിന്യം നിഷേപിച്ച് മലിനമാക്കപ്പെടുന്ന നദികൾ. ഇതുമൂലം പല രോഗങ്ങളും മനുഷ്യരിൽ കണ്ടെത്തുകയും ചെയ്യുന്നു. ഓർക്കുക നദികൾ നാടിന്റെ രക്തക്കുഴലുകളാണ്.അവയെ നശിപ്പിച്ചാൽ മലിനമാക്കിയൽ നാട് മരിക്കും.പിന്നെ നാം മത്രം ജീവിക്കുമോ?

ആതിര ബാബു
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം