സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രകൃതിയും നന്മയും
പ്രകൃതിയും നന്മയും
ഇത് രണ്ടു സുഹൃത്തുക്കളുടെ കഥയാണ്. ഒരാൾ നന്മ മാത്രം ചെയ്ത് മറ്റുള്ളവരെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ്. അദ്ദേഹം തന്നെപ്പോലെതന്നെ പരിസ്ഥിതിയെയും സ്നേഹിച്ചു. ഹരിതപൂർണ്ണമായ പ്രകൃതി ആയിരുന്നു അയാളുടെ സ്വപനം. പ്രകൃതി നശിക്കുന്നത് സമൂഹത്തിനുതന്നെ ദോഷമായി കരുതി. അതുകൊണ്ടുതന്നെ രോഗവിമുക്തമായ ഒരു ജീവിതം നയിക്കുവാൻ അയാൾക്കുകഴിഞ്ഞു. മമറ്റൊരാൾ പ്രകൃതിയെ നശിപ്പിക്കുന്നതിലും തിന്മകൾ ചെയ്യുന്നതിലും വിനോദം കണ്ടെത്തിയിരുന്നു. ഒരിക്കൽ ഇവർ ഒരു യാത്ര ചെയ്തു. യാത്രാ മധ്യേ മരുഭൂമിയിൽ അകപ്പെട്ടു. ദാഹവും വിശപ്പും സഹിക്കുവാൻ വയ്യാതെ അവർ വലഞ്ഞു. വഴിതേടി അലഞ്ഞ് അവർ ഒരു വലിയ മതിലിനടുത്തെത്തി. മതിലിനപ്പുറത്തുനിന്നും വെള്ളം വീഴുന്നതിന്റേയും പക്ഷികൾ കരയുന്നതിന്റേയും ശബ്ദം കേട്ടു. മതിലിന്റെ മുകൾ ഭാഗത്തേയ്ക്കായി ചാഞ്ഞുനിന്നിരുന്ന വൃക്ഷത്തലപ്പുകളിൽ നിറയെ കാഴ്ചയിൽ സ്വാദിഷ്ടമെന്ന് തോന്നിക്കുന്ന പഴങ്ങളും കാണുന്നുണ്ടായിരുന്നു. നന്മകൾചെയ്തിരുന്ന ആൾ വിചാരിക്കുന്നതിനുമുമ്പ് രണ്ടാമത്തെ ആൾ ആ മതിലിൽ ചാടികയറി അപ്പുറത്തേയ്ക്ക് എടുത്തു ചാടി. എന്നാൽ ആദ്യത്തെയാൾ ഇനിയും വഴിതെറ്റുന്ന മനുഷ്യർക്കുവേണ്ടി അവിടെ വെള്ളം ലഭിക്കും എന്നൊരു അറിയിപ്പുബോർഡ് വയ്ക്കുവാനാണ് ശ്രമിച്ചത്. ഇയാളെപ്പോലെ നമുക്കും പ്രകൃതിയെ സ്നേഹിക്കാം നന്മയുടെ വഴിയേ സഞ്ചരിക്കാം. പിന്നിൽനിന്നും വരുന്ന തലമുറ നമ്മെ മാതൃകയാക്കട്ടെ.
സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ