സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നാം വസിക്കുന്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
നാം വസിക്കുന്ന ഭൂമി

നാം വസിക്കുന്ന ഭൂമി നമ്മുടെ. അമ്മയാണ് ഈ ഭൂമിയിൽ വസിക്കുന്ന ഓരോരുത്തർക്കും വേണ്ടതൊക്കെ ഈ അമ്മ ഒരുക്കിവച്ചിരിക്കുന്നു. എന്നാൽ നമ്മൾ ഈ അമ്മയെ ചൂഷണം ചെയ്യുന്നു. ഈ മണ്ണും മരങ്ങളും നദികളും വനങ്ങളും ഈശ്വരന്റെ വരദാനമാണ്. നാം അതിനെ നശിപ്പിക്കുന്നു. കുട്ടികളായ നമുക്ക് പരിസ്ഥിതി ശുചിത്വത്തിനായി എന്തുചെയ്യാനാവും? പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിനായി നമ്മൾ കടയിൽ പോകുമ്പോൾ ഒരു തുണിസഞ്ചി കരുതുക. വീടുകളിലും പരമാവധി പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയങ്ങൾ നമുക്ക് മാതൃകയായി മാറണം. ആഗോളതാപനത്തെ ചെറുക്കാനായി നമുക്ക് വീട്ടുവളപ്പിലും പൊതുസ്ഥലങ്ങളിലും ഒരു മരമെങ്കിലും വച്ചുപിടിപ്പിക്കാൻ ശ്രമിക്കാം. ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടത് എല്ലാവരുടേയും കടമയാണ്. നദികളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നദികളിൽനിന്നുള്ള മണലെടുപ്പ് തടയുക എന്നതാണ് ഏറ്റവും പ്രധാനം. മണലെടുത്ത് കുഴികളായിത്തീർന്ന നമ്മുടെ നദികൾ എത്രയോ പേരുടെ ജീവൻ പൊലിയുന്നതിന് കാരണമായിട്ടുണ്ട്. ഇതെല്ലാം നമ്മുടെ ഭാവിതലമുറയ്ക്കുവേണ്ടി നമ്മൾ ഒരുക്കിവച്ചിരിക്കുന്ന അപകടകെണികളാണ്. ഭാവി തലമുറയ്ക്കു വേണ്ടി കൂടിയുള്ളതാണ് നമ്മുടെ പ്രകൃതിസമ്പത്തെന്ന് നാം തിരിച്ചറിയണം. നമ്മൾ വിഷമയമായ പച്ചക്കറി ഉപയോഗിക്കാതെ അടുക്കളത്തോട്ടമുണ്ടാക്കി വിഷമയമില്ലാത്ത നല്ല പച്ചക്കറി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ നമ്മുടെ മണ്ണിനെ സംരക്ഷിക്കുകയും ചെയ്യണം.

സേറ ജോബി
1 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം