സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കാത്തുപാലിച്ചീടാം

Schoolwiki സംരംഭത്തിൽ നിന്ന്


കാത്തുപാലിച്ചീടാം

ശുചിത്വ ശീലം ചെറുപ്പം മുതലേ
പഠിച്ചിടേണം കുട്ടികളാം നാം
ആരോഗ്യമുള്ളോരുതലമുറയ്ക്കായ്
ശുചിയാക്കിടേണം വീടും നാടും

അറിയാതെ നാമിന്നു വലിച്ചെറിയും
പ്ലാസ്റ്റിക്കിൻ സാധനമൊക്കേയും
ശരീരത്തിൻ ഭാഗങ്ങളായീടുന്നു
ഓരോരോ രോഗങ്ങളായീടുന്നു

ജീവിതം ഹോമിക്കേണ്ടതായ് വരുന്നു
ഇതിൽനിന്നും മോചനമായിടേണം
പ്രകൃതിയെ അമ്മയായ് കണ്ടിടേണം
ശുചിത്വം ജീവിത ഭാഗമാവേണം

പരിസ്ഥിതി ബോധവാന്മാരായിടേണം
കുളിക്കേണമെന്നും നാം രണ്ടുനേരം
മുടിയും നഖങ്ങളും വെട്ടിടേണം
വൃത്തിയാക്കിടേണം പരിസരമൊക്കെയും

എറിയരുതേ പ്ലാസ്റ്റിക്കിൻ മാലിന്യങ്ങൾ
വലിച്ചെറിയരുതേ പ്ലാസ്റ്റിക്കിൻ കുപ്പികളും
നട്ടീടാം കുഞ്ഞിക്കൈകളാലൊരുതൈ
നട്ടുപിടിപ്പിക്കാം കുഞ്ഞി തൈ മരങ്ങൾ

അറിയാം നമുക്കീമണ്ണിനെയാദ്യമായ്
എറിഞ്ഞീടാം നേരിന്റെ വിത്തുകളോരോന്നായ്
ഓരോവിത്തും മിഴിതുറക്കുന്നേരം
വിടരേണം കുഞ്ഞിക്കണ്ണുകളും

അമ്മതൻ കുഞ്ഞിനെ കാത്തീടും പോൽ
കാത്തുപാലിച്ചീടാം പരിസ്ഥിതിയും

എയ്ഞ്ചൽ മരിയ ഡെന്നീസ്
4 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത