സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എന്റെ സുന്ദര ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സുന്ദര ഗ്രാമം

ഒരിടത്ത് ഒരു മനോഹരമായ ഗ്രാമം ഉണ്ടായിരുന്നു. അവിടുള്ള ഓരോ കാഴ്ചകളും മനം കുളിർപ്പിക്കുന്നവയായിരുന്നു. മഞ്ഞുതുള്ളി വീണുകിടക്കുന്ന പച്ചപ്പാടങ്ങൾ, സൂര്യകിരണങ്ങൾ ഏറ്റ് തിളങ്ങുന്ന നെൽക്കതിരുകൾ, കളകളമൊഴുകുന്ന അരുവികളും കാറ്റത്തുകിലുങ്ങുന്ന ഇലകളും പച്ചപ്പന്തൽ പോലുള്ള തെങ്ങിൻ തോപ്പുകളും ഗ്രാമമാകെ നിരന്നുകിടക്കുന്ന പച്ചപുൽമേടുകളും ഈ ഗ്രാമത്തിനു വളരെയേറെ ഭംഗി നൽകുന്നു. ഈ സുന്ദരമായ ഗ്രാമത്തിൽ വളരെയധികം ആളുകൾ താമസിച്ചിരുന്നു. ഭൂരിഭാഗം ആളുകളും കൃഷിക്കാരായിരുന്നു. അവിടുള്ളആളുകൾ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിച്ചിരുന്നു.

അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ മറ്റു നാടുകളിൽ നിന്ന് ആളുകൾ എത്തിത്തുടങ്ങി. അവർ അവിടെ പുതുതായി കാട്ടിലെ മരങ്ങൾ ഒക്കെ മുറിച്ച് വീടുകൾ നിർമ്മിക്കുവാൻ തുടങ്ങി. നദികളെ മലിനമാക്കി, പക്ഷി മൃഗാദികളെ വേട്ടയാടിക്കൊന്നു. ഇതോടെ അവരുടെ സുന്ദരമായ ഗ്രാമത്തിന്റെ ഭംഗിയെല്ലാം നഷ്ടപ്പെട്ടുതുടങ്ങി. അതോടൊപ്പം വേനൽ ശക്തമാവുകയും കൊടും വരൾച്ചയുണ്ടാവുകയും ചെയ്തു. ഗ്രാമവാസികൾ വല്ലാതെ വിഷമത്തിലായി. അവർ എല്ലാവരും ഒത്തുകൂടി ഒരു തീരുമാനമെടുത്തു.

നമ്മൾ നമ്മുടെ പ്രകൃതിയെ ഒരു കാരണവശാലും നശിപ്പിക്കുവാൻ പാടില്ല. ഈ കാടിനേയും പ്രകൃതിയേയും നമ്മൾ സംരക്ഷിക്കണം. അതുപോലെ പുഴകളേയും സംരക്ഷിക്കണം എന്ന തീരുമാനത്തിൽ ഗ്രാമവാസികൾ മരങ്ങൾ വച്ചുപിടിപ്പിക്കുകയും പുഴകൾ വൃത്തിയാക്കുകയും ചെയ്തു. അതിനുശേഷം പിന്നീടുള്ള ഒരു തലമുറയ്ക്കുപോലും ഒരു തരത്തിലുള്ള പ്രകൃതിദുരന്തങ്ങളും അനുഭവിക്കേണ്ടി വന്നിട്ടില്ല. അവർ വളരെ സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു.

ഗുണപാഠം : അത്യാഗ്രഹത്താൽ പ്രകൃതിവിഭവങ്ങൾ നശിപ്പിച്ചാൽ, പ്രകൃതി തന്നെ നമ്മുടെ നാശത്തിനു കാരണമാകും.

ആവണി രാജ്
4 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ