സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരിക്കുഞ്ഞൻ

ഞാൻ കൊറോണ വൈറസ്. പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗം. അങ്ങ് ചൈനയിലെ ഒരു ഘോര വനത്തിൽ ഒരു ഉടുമ്പിന്റെ വൻകുടലിൽ കുഞ്ഞുകുട്ടി പരാധീനങ്ങളിലൂടെ കഴിഞ്ഞു വരികയായിരുന്നു ഞാൻ. ഞങ്ങൾ വൈറസുകൾക്കു അധിക നേരം പുറത്തു ജീവിക്കാൻ കഴിയില്ല. എങ്കിൽ ഞാൻ കഥ തുടങ്ങട്ടെ..

ഒരു ദിവസം ഒരു വേട്ടക്കാരൻ വന്നു കാട്ടിലെ എല്ലാ ജീവികളെയും വെടിവച്ചു കൊന്നു. അതിൽ ഞാൻ ജീവിച്ചിരുന്ന ഉടുമ്പും ഉണ്ടായിരുന്നു. അവൻ ഞങ്ങളെ വണ്ടിയിൽ കയറ്റി. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ കൊണ്ടുപോയി വിറ്റു. പന്നിയും പാമ്പും ഒക്കെ അവരുടെ ഇഷ്ട ഭക്ഷണമല്ലേ... നല്ല മസാലയൊക്കെ ഇട്ട് പൊരിച്ചു കമ്പിയിൽ തൂക്കിയിട്ടു. ഞാൻ പേടിച്ചു വിറച്ചു. അപ്പോൾ അയാൾ ഉടുമ്പിന്റെ വയർ തുറന്നു. ആന്തരീകാവയവങ്ങൾ പുറത്തു കളഞ്ഞു. അങ്ങനെ ഞാൻ അയാളുടെ കയ്യിൽ കയറിപ്പറ്റി. അവൻ കണ്ണ് ചൊറിഞ്ഞപ്പോൾ കണ്ണിലൂടെ ഉള്ളിൽ കയറി. അവിടെ കിടന്നു ഞാൻ പെരുകി. കുറച്ചു ദിവസത്തിന് ശേഷം അയാൾക്ക് നല്ല ചുമയും തുമ്മലും പിടിപെട്ടു. അങ്ങനെ ഞങ്ങൾ വീട്ടുകാരുടെയും അയൽക്കാരുടെയും അവരുമായി ബന്ധപ്പെട്ട എല്ലാവരിലും എത്തി. അങ്ങനെ ആ ചെറുപ്പക്കാരൻ ആശുപത്രിയിൽ ആയി. ശ്വാസകോശത്തിൽ പഴുപ്പുണ്ടായതിനാൽ ഡോക്ടർമാർ ന്യൂമോണിയ ആണെന്ന് കരുതി ചികിൽസിച്ചു. അങ്ങനെ ആറാമത്തെ ദിവസം അയാൾ മരിച്ചു. അയാളെ ചികിൽസിച്ചിരുന്ന ഡോക്ടർക്കും രോഗം പിടിപെട്ടു. അങ്ങനെ ഒന്നിൽ നിന്നും ഒന്നിലേക്ക് രോഗം പടർന്നു കൊണ്ടേയിരുന്നു. രോഗം പടർന്നു പന്തലിച്ചു. പക്ഷേ ഈ രോഗത്തിന്റെ പേര് ആർക്കും അറിയില്ല. കുറച്ചു ദിവസത്തിന് ശേഷം ആ ഡോക്ടറും മരിച്ചു. കുറഞ്ഞ ദിവസത്തിനുള്ളിൽ ശാസ്ത്രലോകം എന്നെ തിരിച്ചറിഞ്ഞു. "നോവൽ കൊറോണ വൈറസ് ".എനിക്ക് അവർ മറ്റൊരു പേരും കൂടി ഇട്ടു കോവിഡ് -19.

ഈ കഥ കേട്ടുകൊണ്ടിരിക്കുന്ന കൊച്ചുകൂട്ടുകാരെ, ആ ഇറച്ചി വെട്ടുകാരൻ മൃഗങ്ങളെ കൊന്നതുകൊണ്ട് ദൈവം നൽകിയ ഒരു ശിക്ഷയാണിത്...

നിവിൻ ജിജി
1 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ