സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയോടനുബന്ധിച്ചു സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐ സി ടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐ സി ടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് വിദ്യാഭ്യാസ ഡയറക്ടറുടെ 31-12-2016 ലെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' എന്ന പേരിൽ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' എന്നതിന്റെ തുടർച്ചയെന്നോണം 2018 അധ്യയന വർഷത്തോടെ എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യ ഉപകരണങ്ങൾ എല്ലാ സ്കൂളുകളിലും എത്തി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ. റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. സ്കൂളിലും 2018-19 അധ്യായന വർഷ കാലം തന്നെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജയഷീല നേതൃത്വത്തിലായിരുന്നു അത്തരം ഒരു പദ്ധതിക്ക് സ്കൂളിലും തുടക്കമിട്ടത്. ജിന്റോ വി ചെറിയാൻ , സിജി മൈക്കിൾ എന്നിവർ ആയിരുന്നു ആദ്യ വർഷത്തെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സ് ആയി പ്രവർത്തിച്ചത്. 40 കുട്ടികൾ ആയിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.
പത്ര പ്രകാശനം
"പ്രവേശിക" എന്ന സ്കൂൾ പത്രത്തിൻ്റെ പ്രകാശനം ബി.ഇ.എസ് സൗത്തേൺ പ്രൊവിൻസ് എഡ്യൂക്കേഷണൽ കോർഡിനേറ്റർ സിസ്റ്റർ സുജയ ബി എസും, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനി എം കുരിയനും ചേർന്ന് നിർവഹിച്ചു. എൽ കെ മിസ്ട്രസ് ജോവിറ്റ ലൗറൻസ് , സ്കൂൾ ഐ ടി കോർഡിനേറ്റർ ജിന്റോ വി ചെറിയാൻ , ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളായ കുമാരി നിരഞ്ജന.പി, കുമാരി ഇഷാനി സച്ചിൻ എന്നിവർ പങ്കെടുത്തു