സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ കൊറോണാ കാലത്തെ ഭീതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാ കാലത്തെ ഭീതികൾ


ഒരിടത്ത് അപ്പു എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അവനൊരു സംശയം. അവന് അത് മുത്തശ്ശിയോട് ആയി ചോദിച്ചു: മുത്തശ്ശി കൊറോണ എന്നത് ഒരു വലിയ കാര്യമാണോ? അതിനെന്തിനാണ് മനുഷ്യർ ഇത്ര ഭയക്കുന്നത്? അപ്പോൾ മുത്തശ്ശി അപ്പുവിനോട് ആയി പറഞ്ഞു. അതൊരു വലിയ കഥയാണ് അപ്പു .ഞാൻ അത് പറഞ്ഞു തരാം. ഒരുദിവസം സന്തോഷത്തോടെ കഴിഞ്ഞിരുന്ന ചൈന എന്ന രാജ്യത്തിലെ ജനക്കൂട്ടത്തിൽ ഒരാൾക്ക് കൊറോണ ബാധിച്ചു. അതിലൂടെ ലോകം മൊത്തം കൊറോണ ക്ക് ഇരകളായി തീരുന്നു. അപ്പോഴും ജനങ്ങൾ കൈകോർത്തു നിന്നു. ഇതിൽ നിന്ന് രക്ഷ നേടണം എന്ന ഒറ്റ ലക്ഷ്യത്തോടെ പൊരുതുകയാണ് ജനങ്ങൾ ഇന്നും. ലോകത്തിൽ വച്ച് തന്നെ അതികഠിനമായ ഈ മഹാമാരി പത്തായിരത്തിൽ ഏറെ കുടുംബങ്ങളെ സങ്കടകടലിലാഴ്ത്തീരിക്കുകയാണ്.അപ്പോൾ അപ്പു മുത്തശ്ശിയോടായി ചോദിച്ചു.അത്രമാത്രം ഭീകരമാണോ ഈലോകം ഇന്നും നേരിട്ടു കൊണ്ടിരിക്കുന്ന ഈ കൊറോണ എന്ന മഹാമാരി.കഥ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മുത്തശ്ശിക്ക് ചുമ വന്നു. ചെറുതായിട്ട് പനി ഉള്ളപോലെ തോന്നുന്നുണ്ട് .അച്ഛൻ മുത്തശ്ശിയെയും കൂട്ടി വണ്ടിയിൽ പോകുന്നത് മാത്രം ഓർമ്മയുണ്ട് ഉണ്ട്. പിന്നീട് അമ്മയുടെ ഫോൺ വിളികളും അച്ഛൻറെ സംസാരവും അപ്പുവിനെ സങ്കടപ്പെടുത്തി. കുറച്ചു ദിവസങ്ങൾക്ക് ശേഷം അപ്പു രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അവൻറെ പ്രിയപ്പെട്ട മുത്തശ്ശിയെ കണ്ടുമുട്ടി. അപ്പുവിന് സന്തോഷമായി. അവൻ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു. മുത്തശ്ശി..... മുത്തശ്ശിക്ക് എന്താണ് സംഭവിച്ചത്? മുത്തശ്ശി പറഞ്ഞു: മുത്തശ്ശിക്ക് ചെറുതായി ഒരു കൊറോണ രോഗം പിടിപെട്ട്താണ് . ' ഈ കൊറോണ എന്ന മഹാമാരി യിൽ നിന്ന് മുത്തശ്ശി എങ്ങനെയാണ് വിമുക്തമായത്?അതിന് എനിക്ക് തണലായ് ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യവകുപ്പുകളിലുള്ളവരും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും സഹായം മൂലമാണ് നിൻ്റെ ഈ മുത്തശ്ശി ഇന്നും ജീവിച്ചിരിക്കുന്നത്. അപ്പോൾ മുത്തശ്ശി അവർക്ക് രോഖം ബാധിക്കുകയില്ലെ? ഇല്ല അവർ സ്വന്തം ജീവൻ ബലികൊടുത്തിട്ടാണ് ഈ മഹാമാരിയിൽ നിന്ന് ആളുകളെ രക്ഷിക്കുന്നത്.അതിനായി അവർ മുഖാവരണമായി മാസ്ക്ക് ധരിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ നമ്മൾ അതിജീവിച്ച് കാണിച്ചു കൊടുക്കും.ഈ ലോകത്തിന് മുന്നിൽ ജയിച്ചു കാണിച്ചു കൊടുക്കും.... അപ്പുവിൻ്റെ ഈ മുത്തശ്ശി അതിജീവിച്ചതു പോലെ കേരളത്തിലെ ഓരോ ജനതയും നമ്മുടെ രാജ്യവും അതിജീച്ച് കാണിക്കും ഈ ലോകത്ത്.......


PURNIMA. K
6 A സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ