സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
നാം അധിവസിക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി. അത് വൃത്തിയും ശുചിയുമായി സൂക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ് . വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വിദ്യാഭ്യാസ സാക്ഷരതാ മേഖലകളിൽ ഏറെ വികസിക്കാൻ സാധിച്ചിട്ടുണ്ട് എങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ നാം വളരെ പിന്നിലാണ് . വർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. ഉത്തരവാദിത്വബോധവും സാമൂഹിക അവബോധവും ഉള്ള വ്യക്തിക്ക് മാത്രമേ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാവുകയുള്ളൂ. പ്രകൃതിയുടെ സ്വഭാവിക വികാസപരിണാമങ്ങൾക്ക് ഓരോ മനുഷ്യനും അജൈവ വസ്തുക്കളും വിധേയരാണ് . എന്നാൽ മലിനീകരണം ഇവയെല്ലാം തകിടം മറിയ്ക്കുന്നു. കോടാനുകോടി വർഷങ്ങളുടെ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക് . വിശാലമായ ഈ ഭൂമി വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയ കേന്ദ്രമാണ് . ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. ആരോഗ്യ വ്യവസ്ഥ ശുചിത്വ വ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഉത്തരവാദിത്വമില്ലാതെ മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ മലയാളി തന്റെ കപടസംസ്ക്കാരം ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നു. വ്യക്തിശുചിത്വവും പരിസര ശുചിത്വവും എക്കാലവും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ശുചിത്വം രോഗപ്രതിരോധത്തിൽ പ്രധാന പങ്കുവഹിയ്ക്കുന്നു. ശുചിത്വമുണ്ടെങ്കിലേ രോഗപ്രതിരോധം സാധ്യമാവുകയുള്ളൂ. രോഗപ്രതിരോധശേഷി കൈവരിയ്ക്കണമെങ്കിൽ മെച്ചപ്പെട്ട ആരോഗ്യസ്ഥിതി ആർജിയ്ക്കേണ്ടത് അനിവാര്യമാണ് . ഇതിലേയ്ക്ക് വഴി തെളിക്കുന്ന പ്രധാന ചുവടുവയ്പാണ് ശുചിത്വം. ഓരോ രോഗപ്രതിരോഗ മാർഗ്ഗങ്ങൾ അവലംബിക്കുമ്പോഴും അതോടൊപ്പം സ്വന്തം ആരോഗ്യസ്ഥിതി നിലനിർത്താനുള്ള മാർഗ്ഗങ്ങൾ കൂടി കണ്ടെത്തേണ്ടത് അത്യാവശ്യമാണ് . ആരോഗ്യ ശുചിത്വ രോഗപ്രതിരോധം ഇന്ന് ഏറെ പ്രാധാന്യമർഹിയ്ക്കുന്നു. ലോകം മുഴുവനെയും ആശങ്കാകുലരാക്കിയ കൊറോണയെന്ന മഹാമാരി വളരെ വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ശുചിത്വവും രോഗപ്രതിരോധവും ഏറെ ചർച്ചാ വിഷയമാക്കേണ്ടതുണ്ട് . കൊറോണയെ അതിജീവിച്ച് മറികടക്കേണ്ടതിന് വ്യക്തിശുചിത്വവും ആരോഗ്യ ശുചിത്വവും പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ് . കൊറോണയെന്ന മഹാമാരിയിൽ നിന്ന് രക്ഷനേടാൻ സർക്കാരും ആരോഗ്യ സംഘടനകളും നല്കുന്ന നിർദ്ദേശങ്ങൾ ആത്മാർത്ഥമായി പാലിച്ചു കൊണ്ട് കൊറോണയിൽ നിന്ന് രക്ഷ നേടാൻ സാധിക്കുമെന്നുള്ള ഉറച്ച ആത്മവിശ്വാസത്തോടെ നമുക്ക് മുന്നേറാം.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം