അടുപ്പിൽ അന്നും കല്ലെറിയുന്നുണ്ടായിരുന്നു.
ഒരു രാത്രി മിഴി തുറക്കുന്നതിൻ മുൻപേ
പാതിമയക്കത്തിലും ഞാനതറിഞ്ഞു
തേരിലേക്കെറിക്കഴിഞ്ഞു എന്നമ്മ.
കനിവ് പെയ്തുപെയ്‌തു
ഒരു കടൽ സൃഷ്ടിച്ചു്
നന്മ വിരിയിപ്പിച്ചു്
ഒരു തോണി ചേക്കേറുന്നു .
ദൂരെ സായ്ഹാനസൂര്യൻ മായുമ്പോഴും
അമ്മ അണയാറില്ല ,
ആളുന്നു നാളമായി !
പൊരിയുന്ന ദുഃഖങ്ങൾ അലയടിക്കുമ്പോൾ
നനയാതെ നനയുന്നു ,
പതറാതെ പൊരുതുന്നു .
മധുരമന്ദഹാസങ്ങൾക്കുമപ്പുറം
ജീവന്റെ ഉപ്പു പേറുന്നു
ആ നെഞ്ചകം .
ഒഴുകുന്നു ലക്ഷ്യങ്ങളില്ലാതെ മുന്നിലെ കാളുന്ന വഴിയിലായ് ,
കടലായ് , നിവേദ്യമായി. . . . . .