കടൽത്തീരം കാണാത്ത നിഴലായ്
നിലകൊണ്ട
വിശപ്പ് എന്ന മൂന്നക്ഷരമാണു ഞാൻ .
കടൽത്തീരത്ത്
ജീവച്ഛവമായി ജീവിക്കുന്ന നിന്നിലും
അഫ്ഗാനിസ്ഥാനിലും
ആഫ്രിക്കയിലും സൊമാലിയയിലും
നിലനിൽക്കുന്ന
വിശപ്പെന്ന വികാരമാണ് ഞാൻ.
തിരുവോരത്തും കടത്തിണ്ണയിലും
അന്തിയുറങ്ങുന്ന എന്നെ
ചവിട്ടിയരക്കുമ്പോഴും
ക്ഷമയോടെ നിലകൊള്ളുമ്പോഴും
തിരിച്ചുപോകാനാവാതെ
എന്റെ പ്രിയപ്പെട്ടവരിൽ
ദുഃഖം നിറച്ചു , ജീവിതം കളഞ്ഞു
ജീവിക്കാൻ എനിക്കാവില്ല . . . . .