സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/കരിവിളക്കുകൾ

കരിവിളക്കുകൾ

രണ്ടു വിളക്കുകളുണ്ട്
സ്വപ്നങ്ങളിൽ
ഭയപ്പാടിന്റെ കരിനിറം അണിഞ്ഞവർ
മൗനം കലർത്തിയ
കണ്ണിതീരുമാത്രം കുടിക്കുന്നവർ
രാത്രിയുടെ കരിംപുതപ്പിന്റെ
വിടവുകളിലൂടെ എത്തിനോക്കുന്ന
നക്ഷത്രങ്ങളോട്
കിന്നാരം പറയുന്നവർ .
പക്ഷേ . . . . . .
കരിമേഘങ്ങളിൽ വിരുന്നെത്തിയ ചെകുത്താൻ
അവയെ പ്രണയിച്ചു തുടങ്ങിയതെപ്പോഴാണ് ?
കുഞ്ഞുവിളക്കിലെ തിരികൾ
ഊതിക്കെടുത്തിയതെപ്പോഴാണ് ?
അറിയില്ല
ഒന്നുമാത്രമറിയാം ,
ആ വീടിന്റെ ഉമ്മറത്ത്
ചോദ്യചിഹ്നങ്ങൾ പോലെ
രണ്ടു വിളക്കുകൾ തൂങ്ങിയാടുന്നുണ്ട് .
രണ്ടു നാൾ കഴിഞ്ഞാൽ
അത് വാങ്ങുവാൻ ആളുവരും .
കണ്ണുകെട്ടിയ കാവൽക്കരിയുടെ കടയിൽ
അവരതു തൂക്കിവിൽക്കും ,
നിരോധിച്ച നോട്ടുകൾ
പ്രതിഫലം വാങ്ങിക്കൊണ്ട് . . . . . . . . .
 

മിത്രാ മാത്യു
10 D സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത