സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ ശുചിത്വസംസ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ സംസ്കാരം

ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ്.നമ്മുടെ പൂർവികർ ശുചിത്വത്തെ ഒരു സംസ്കാരം ആയിട്ടാണ് കണ്ടിരുന്നത്. ആരോഗ്യം പോലെ തന്നെ വ്യക്തിക്കായാലും സംമൂഹത്തിനായാലും ശുചിത്വം ഏറെ പ്രധാനമാണ്. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിതം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ.90ശതമാനം രോഗങ്ങൾക്കും കാരണം ആരോഗ്യ ശുചിത്വത്തിലുള്ള പോരായ്മകളാണ്. ശക്തമായ ശുചിത്വശീല അനുവർത്തനം, പരിഷ്കാരങ്ങൾ ആണ് ആവിശ്യം. വ്യക്തിശുചിത്വം എന്നാൽ വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും.നാം കഴിക്കുന്ന ഭക്ഷണം, ശരീര ശുചിത്വം, കായിക പരിശീലനം ഇവയൊക്കെ ശരിയായ ആരോഗ്യം നിലനിർത്തുന്നതിന് നിർണായക പങ്കുവഹിക്കുന്നു പല അസുഖങ്ങളും ഉടലെടുക്കുന്നത് ശുചിത്വകുറവിൽ നിന്നുമാണ്. വിര, ചിരങ്ങ്, വ്രണങ്ങൾ, ദന്തക്ഷയം, വയറിളക്കം എന്നിവയ്ക്ക് കാരണം വ്യകതിശുചിത്വത്തിൽ ഉള്ള കുറവാണ് ഇത്തരം രോഗങ്ങ നമ്മുക്ക് ശുചിത്വശീലങ്ങളിലലൂടെ പ്രതിരോധിക്കാം. പരിസരശുചിത്വം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു സഹജീവികളും പ്രകൃതിയുമായി പരസ്പരാശ്രയത്തിലും സഹകരണത്തിലുമാണ് ജീവിക്കുന്നത്. ജീവന്റെ തുടർച്ചയ്കും പ്രകൃതിയുടെ നിലനില്പും പരിപാലനവും അത്യന്താപേക്ഷിതമാണ്. വ്യക്തിശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ താരതമേന്യ കുറവായിരിക്കും പരിസരശുചിത്വത്തിൽ പൊതുസ്ഥലങ്ങൾ വൃത്തിയായി വെക്കുന്നതിൽവേണ്ടത്ര ശ്രദ്ധ നൽകാറില്ല. പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിൽ വലിചെറിയുന്നത് നമ്മുടെ പരിസരത്തും മറ്റും മലിനജലം കെട്ടികിടക്കുന്നതിലും അതിലുടെ പകർച്ചവ്യാധികളും, മഞ്ഞപിത്തം, എലിപ്പനി, തുടങ്ങിയ രോഗങ്ങൾ ഉടലെടുക്കുന്നതിലും കാരണമാകുന്നു ഇത്തരം പ്രശ്നങ്ങൾ ആവാസവ്യവസ്ഥ തകരാറിലാക്കുന്നു. വീടിന്റെ പരിസരത്ത് വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കണം പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ ഇവ ഒഴിവാക്കുക പ്ലാസ്റ്റിക്കുകളും, ചപ്പു ചവറുകളും റോഡിലേക്ക് വലിച്ചെറിയാതെയിരിക്കുക ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ വൃത്തിയായി കഴുകിയതിന് ശേഷമേ ഉപയോഗിക്കാവൂ പരിസരം വൃത്തിയായി ഇരിക്കുന്നത് പോലെ നമ്മുടെ ശരീരം വൃത്തിയാക്കുന്നത് പ്രധനമാണ്. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകണം സാമൂഹികശുചിത്വം ഏതൊരു വികസനത്തിന്റെയും അടിസ്ഥാന സൂചികയും പ്രഥമ പ്രമാണവുമാണ്. നമ്മുടെ ആരോഗ്യം പോലെ വിലപ്പെട്ടതാണ് നമ്മുടെ സഹജീവികളുടെയും അതിന് നാം ഓരോരുത്തരും ശുചിത്വം ജീവിതത്തിൽ ശീലിക്കേണ്ടത് അനിവാര്യമാണ്. എവിടെയെല്ലാം നാം സൂക്ഷ്മതയോടെ നോക്കുമ്പോൾ അവിടെയെല്ലാം നമ്മുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയും വീടുകൾ, സ്കൂളുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, ലോഡ്ജുകൾ, പൊതുസ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ നിന്നും വൃത്തിയില്ലായ്മ മൂലം നമ്മുക്ക് ഒട്ടേറെ രോഗങ്ങൾ ഉണ്ടാവുന്നു. ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മ കൊണ്ട് കിട്ടുന്ന പ്രതിഫലനമാണ് എന്ന് നാം എന്ത്കൊണ്ട് മനസ്സിലാകുന്നില്ല. ശുചിത്വം പാലിക്കുക നമുക്കായി നമ്മുടെ നിലനിൽപിനായി നന്മയുടെ നല്ല നാളെക്കായി...

റിയ റോയി
9A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം