ശുചിത്വമുള്ള ഒരു ലോകം
നമുക്കുവേണ്ടേ കൂട്ടരേ,
ശുചിത്വമുള്ള ഒരു രാജ്യം
നമുക്കുവേണ്ടേ കൂട്ടരേ,
ശുചിത്വമുള്ള ഒരു നാട്
നമുക്കുവേണ്ടേ കൂട്ടരേ,
ശുചിത്വമുള്ള ഒരു ഭവനം
നമുക്കുവേണ്ടേ കൂട്ടരേ,
എങ്ങനെ കൂട്ടരേ?
ശുചിത്വമുള്ള ലോകവും
ശുചിത്വമുള്ള രാജ്യവും
ശുചിത്വമുള്ള നാടും
ശുചിത്വമുള്ള ഭവനവും
എങ്ങനെ നമുക്ക് രൂപപ്പെടുത്താം?
അതെ നമ്മൾ ശുചിത്വമുള്ളവരാകൂ,
വ്യക്തിശുചിത്വം ഉള്ളവർ ആകൂ.