സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ശുചിത്വകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വകേരളം

പരിസര ശുചിത്വം എന്നത് കേരളീയരുടെ സംസ്ക്കാരത്തിന്റ ഭാഗമായിരുന്നു.കാലം മാറുകയൂം ജനസംഖ്യ വ൪ദ്ധിക്കുകയും ചെയ്തതോടുകൂടി ശുചിത്വത്തിന്റ കാര്യത്തിൽ മലയാളിയ്ക്കു തീരെ ശ്രദ്ധയില്ലാതായിരിക്കുന്നു. അതിന്റ ഫലമായി പലതരം പക൪ച്ചവ്യാധികളും നാടിന്റെ പല ഭാഗത്തും വ്യാപിക്കുകയുണ്ടായി.ശുചിത്വം പാലിക്കുക എന്നു പറഞ്ഞാൽ നല്ല വസ്ത്രം ധരിച്ച് മോടിയായി നടക്കുക എന്നല്ല അ൪ത്ഥമാക്കേണ്ടത് ശരീരത്തിന്റെ ശുചിത്വ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധ നമ്മുടെ പരിസര ശുചീകരണത്തിലും ക്കേണ്ടതാണ്.ജലജന്യരോഗങ്ങളാണ് കേരളത്തിൽവ്യാപകമായി കാണുന്നത്. ആയതിനാൽശുചിത്വം ജലസ്രോതസ്സുകളിലൂടെ ആരംഭിക്കേണ്ടതാണ്. ജലസ്രോതസ്സുകൾ മലിനമാകുന്നതു തടയാനുള്ള നടപടികളാണ്ഇതിന്റെ ആദ്യത്തെ നടപടി. ആശുപത്രികളിൽനിന്നും,വ്യവസായസ്ഥാപനങ്ങളിൽ നിന്നും, ഫാക്ടറികളിൽ നിന്നും പുറപ്പെടുന്ന ഖരദ്രവമാലിന്യങ്ങൾ നമ്മുടെ ജലാശയങ്ങളെ മലിനപ്പെടുത്തുന്നു.

വീടുകളിലുപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. അതുപോലെ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. ശുചിത്വമുള്ള സാഹചര്യത്തിലുണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. പഴവ൪ഗങ്ങൾവാങ്ങി അതേപടി ഉപയോഗിക്കുന്നത് ഹാനികരമാണ്. മിക്ക പഴങ്ങളുടേയും പുറംതോട് മലിനമായിരിക്കും.കേരളീയരുടെ ഉദാസീനതയാണ് പരിസരമലിനീകരണത്തിനും അതുവഴി പകർച്ചവ്യാധികൾക്കും കാരണമായിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെയും സ്വയംഭരണസ്ഥാപനത്തിന്റെയും ആഭിമുഖ്യത്തിൽ ജനങ്ങളുടെ കൂട്ടായ പ്രവ൪ത്തനം ഉണ്ടായാൽ മാത്രമേ പരിസരശുചിത്വം പാലിച്ച് മുന്നോട്ട് പോകാൻ നമുക്ക് കഴിയൂ.

നോയൽ സാബു ജോൺ
6 എ സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം