സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധ വ്യവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധ വ്യവസ്ഥ

രോഗപ്രതിരോധം അഥവാ പ്രതിരോധ വ്യവസ്ഥ എന്നത് ബാക്ടീരിയ, വൈറസുകൾ, പൂപ്പൽ എന്നിവയടങ്ങുന്ന രോഗാണുവൃദ്ധം, വിഷമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ,അർബുദം പോലെയുള്ള ശരീരത്തിന് അകത്തും പുറത്തും ഉണ്ടാവുന്ന രോഗങ്ങളെ ചെറുക്കുന്നതിന് ജന്തുശരീരത്തിൽ നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും വിശേഷിപ്പിക്കുന്നു. സ്വശരീരത്തെ രോഗബാധയിൽ നിന്നും രക്ഷിക്കുവാൻ ഒട്ടനവധി രോഗ പ്രതിരോധ സംവിധാനങ്ങൾ നമ്മുടെ ശരീരത്തിലുള്ള രോഗ പ്രതിരോധ വ്യവസ്ഥയെ വളരെ പെട്ടെന്നു മറികടക്കുവാൻ രോഗകാരികൾക്കു സാധിക്കും. ഇതിനാൽ രോഗകാരികളെ തിരിച്ചറിഞ്ഞു നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗപ്രതിരോധ സംവിധാനങ്ങളും ഉണ്ട്. ഏകകോശ ജീവികൾ മുതലുള്ള ജൈവകോശത്തിലെ എല്ലാ അംഗങ്ങളിലും സ്വരക്ഷക്ക് വേണ്ടിപ്രതിരോധ വ്യവസ്ഥ നമ്മുക്ക് കാണാൻ സാധിക്കും.ഹാനികരമായ കോശങ്ങളെയും അന്യസൂക്ഷ്മ വസ്തുക്കളെയും വിഴുങ്ങി, നിർവീര്യമാക്കാൻ പ്രാപ്തമായ ഭക്ഷക കോശങ്ങൾ മുതൽ രോഗാണുക്കൾക്കെതിരെ വിപുലമായ ആക്രമണം നടത്താൻ പര്യാപ്തമായ പ്രതിരോധ പൂരകങ്ങൾ വരെ പ്രതിരോധായുധ ശേഖരത്തിലെ സങ്കേതങ്ങളാണ്. അൽപ്പസമയത്തിനുള്ളിൽ പ്രത്യേക രോഗകാരികളെ പെട്ടെന്നു കണ്ടുപിക്കാൻ സഹായിക്കുന്ന സംവിധാനം ഇതിന് ഉദാഹരണം ആണു. ഈ സംവിധാനം രോഗക്കാരി ആദ്യം ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെ സംബന്ധിച്ച് 'ഓർമ 'പ്രതിരോധ സംവിധാനത്തിൽ സൂക്ഷിക്കുന്നു. വീണ്ടും അതേയിനം രോഗക്കാരിയുടെ ബാധയുണ്ടായാൽ പെട്ടെന്നുതന്നെ കൂടുതൽ ശക്തമായി പ്രതിരോധിക്കാൻ ഇത് ശരീരത്തെ സജ്ജമാക്കുന്നു പ്രതിരോധകുത്തി വായ്പുകളിൽ ഉപോയോഗിക്കുന്നത് ഈ സംവിധാനമാണ്. രോഗപ്രതിരോധ വ്യവസ്ഥയിൽ ഉള്ള തകരാർ ഈ സംവിധാനം സ്വശരീരത്തിനെതിരെ തിരിയാനും അതുമൂലം അസുഖങ്ങൾ ഉണ്ടാകാനും കാരണം ആവുന്നു. അർബുദങ്ങൾ രൂപപ്പെടൽ എന്നിവ രോഗപ്രതിരോധ വ്യവസ്ഥയുടെ അപര്യാപ്തത കൊണ്ടാണ് ഉണ്ടാവുന്നത്. രോഗ പ്രതിരോധ സംവിധാനം കാര്യക്ഷമമല്ലാതാകുമ്പോൾ പ്രതിരോധ സംവിധാനത്തിന്റെ അപര്യാപ്‌തത ജീവനു ഭീഷണിയായ രോഗങ്ങൾക്ക് കാരണം ആവുന്നു. രോഗപ്രതിരോധ വ്യവസ്ഥ ശരീരത്തിനെതിരെ തിരിയുന്ന അവസ്ഥയും അസുഖങ്ങൾക്ക് കാരണം ആവുന്നു. ആരോഗ്യകരമായ ഭക്ഷണരീതികളിലൂടെയും വ്യായാമങ്ങളിലൂടെയും രോഗപ്രതിരോധശേഷി ഉയർത്താൻ സാധിക്കും

എബിൻ ബിജു
9A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം