സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒത്തൊരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം ഒത്തൊരുമിച്ച്

കോവിഡ്-19 ഭീഷണിയോടെ തക്കം പാർത്തു നിൽക്കുമ്പോഴും നാടാകെ ജാഗരൂകമായി വീടിനുള്ളിൽ കഴിയുമ്പോഴും വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ’ എന്നുപറഞ്ഞ് കൊന്നഒക്കെയും പൂ വിടർന്നു നിൽക്കുന്നു. കണ്ണിനും മനസ്സിനും കണികൊന്നയുടെ ആ പൊൻ കസവു ചാർത്തിയാണ് വിഷു എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ രോഗമുക്തിയുടെ പ്രത്യാശകളിലേക്ക് ഉള്ളൊരു അതിജീവനത്തിന്റെ ശുഭ പ്രതീക്ഷകളുമായാണ് കേരളം ഈ വർഷം കണി കാഴ്ച കണ്ണിലേക്ക് എടുക്കുന്നത്. നമ്മുടെ ആഘോഷങ്ങളിൽ തുടിച്ചുനിൽക്കുന്ന കാലാതീത സന്ദേശങ്ങൾ ഈ രോഗവേളയിൽ കൂടുതൽ പ്രസക്തമാകുന്നത് കാണാതിരിക്കാനാവില്ല. പ്രത്യാശയുടെ അമൂല്യ സ്മൃതികൾ സമ്മാനിച്ച ഈസ്റ്ററിന് രണ്ടുനാൾ കഴിഞ്ഞെത്തിയ വിഷുവും കേരളത്തിന് നൽകുന്നത് കോവിഡുമായുള്ള പോരാട്ട വിജയത്തിൻറെ അതിജീവനത്തിന്റെ സുന്ദര പ്രതീക്ഷ തന്നെയാണ്. ഈ രോഗ കാലത്തിൻറെ ഇരുളിമ മുഴുവൻ മാഞ്ഞുതെളിയുന്ന സ്വച്ഛതയുടെ പ്രശാന്തിയുടെ പുലരി ഒട്ടും അകലെയല്ല. വളരെയധികം അപകടകരമായ ഈ സാഹചര്യത്തിൽ രോഗപ്രതിരോധവും പ്രതിരോധമാർഗങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ. നിയന്ത്രണാതീതമാകുമായിരുന്ന ഒരു മഹാ ദുരന്തത്തെ വളരെ ശാസ്ത്രീയമായി നിയന്ത്രിക്കുന്ന കാര്യത്തിൽ കേരള സർക്കാരിൻറെ പ്രവർത്തനം വളരെ പ്രശംസനീയമാണ്. തീർച്ചയായും ഈ ഘട്ടം നമ്മൾ വിജയിച്ചിരിക്കുന്നു. സർക്കാരിൻറെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും സമൂഹത്തിന്റേയും ശക്തമായ ഇടപെടലുകൾ കൊണ്ടാണ് നമുക്ക് ഈ മഹാമാരിയെ പിടിച്ചുനിർത്താൻ ആയത്. കൊറോണ എന്നത് ലോകത്തെആകെ ബാധിക്കുന്ന ഒരു മഹാമാരി ആണ്. ഒരിടത്ത് രോഗബാധ ഉണ്ടായാൽ അത് ലോകത്ത് എവിടെയും എത്താം. രോഗപ്രതിരോധത്തിന് സമൂഹത്തിൻറെ പങ്കെന്ത് ? എന്ന സംശയം ചിലർക്കെങ്കിലും ഉണ്ടാവാം. രാജ്യത്തെ മുഴുവൻ പൗരന്മാരെയും അണിനിരത്തിയുള്ള പ്രതിരോധമാണ് ലോക്ഡൗൺ. ഈ സമഗ്രമായ ശ്രമത്തിൽ എല്ലാവർക്കും പങ്കുണ്ട് എല്ലാവരും സന്നദ്ധ പ്രവർത്തകരാണ്. രോഗവ്യാപനത്തിന്റെ അപകടസാധ്യത കുറയ്ക്കാൻ ഈ നിർണായക ഘട്ടത്തിൽ സമൂഹത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും പിന്തുണയ്ക്കാൻ എല്ലാവർക്കും കഴിയും. ഉത്തരവാദിത്വമുള്ള, അറിവുള്ള, ബോധമുള്ള ഒരു സമൂഹമാണ് നമ്മുടേത്. പ്രതിരോധത്തോടൊപ്പം ഉള്ള പഠനവും പൊതുജനാരോഗ്യ തീരുമാനങ്ങളും സമ്പദ്ഘടനയുടെ തിരിച്ചുവരവും ശാസ്ത്രത്തിൻറെ അടിസ്ഥാനത്തിലായിരിക്കും. നമ്മുടെ പൊതുസ്ഥലങ്ങൾ എത്രത്തോളം സുരക്ഷിതമാണ് എന്ന തിരിച്ചറിവ് നമുക്ക് രോഗപ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്. അതുപോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ആരോഗ്യ പ്രവർത്തകരെയും ആശുപത്രികളെയും ശാക്തീകരിക്കുക എന്നത്. അതുവഴി നമ്മുടെ രാജ്യത്തെ ആരോഗ്യമേഖലയെ പുഷ്ടിപ്പെടുത്താൻ അത് സഹായിക്കും. ശക്തമായ രോഗപ്രതിരോധ മാർഗങ്ങളിലൂടെ രോഗവ്യാപനത്തിന്റെ ഗ്രാഫ് നമ്മൾ താഴ്ത്തുക തന്നെ ചെയ്യണം. കോവിഡിനെ തുരത്തി ഒരു ആരോഗ്യ സാമ്പത്തിക പുനരുജ്ജീവനം ആകണം നമ്മുടെ തന്ത്രം. എപ്പോഴും നമ്മൾ ആയിരിക്കുന്ന ഇടത്തിൽ ഏറ്റവും സുരക്ഷിതരാകുവാൻ ശ്രമിക്കണം. കോവിഡ്-19 എന്ന സംഹാര വൈറസിനെ പ്രതിരോധിക്കാൻ ലോകം മുഴുവൻ ജാഗ്രത പാലിക്കുമ്പോൾ അതിനു തന്നെയാണ് നമ്മൾ പ്രാധാന്യം നൽകേണ്ടതും. കഴിഞ്ഞ പ്രളയകാലങ്ങളിലും ഈ രോഗ കാലത്തും തെളിഞ്ഞ കേരളത്തിൻറെ നിശ്ചയദാർഢ്യവും ഒരുമയും ഇനി വരുന്ന പ്രതിസന്ധിഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുവാനായി നാം സൂക്ഷിക്കേണ്ട ഏറ്റവും മൂല്യമേറിയ ഓർമ തന്നെയാണ് . നമ്മുടെ ആഘോഷങ്ങളിൽ തുടിച്ചുനിൽക്കുന്ന സന്ദേശങ്ങൾ കൂടുതൽ പ്രസക്തമാകുന്നത് കാണാതിരിക്കാനും ആവില്ല. കൊറോണ എന്ന മഹാമാരിയെ നേരിടാൻ എളുപ്പവഴികൾ ഇല്ല. ക്ഷമയുള്ള ശാസ്ത്രീയമായ ഒത്തൊരുമിച്ചുള്ള പ്രതിരോധപ്രവർത്തനം വേണം. നമ്മുടെ ഇന്നത്തെ തീരുമാനങ്ങൾ ആകും ഭാവിയെ നിർണയിക്കുക. ഓരോ ദിവസവും ഓരോ നിമിഷവും ജാഗ്രത പുലർത്തി രോഗത്തെ കേരളം പ്രതിരോധിക്കുകയും തോൽപ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷ ഈ വിഷുക്കണി ചന്തത്തിന് കൂടുതൽ ശോഭ നൽകുന്നു. കോവിഡിന് നമ്മളെ തളർത്താൻ ആവില്ല എന്ന സത്യം ഈ വിഷുവിൻറെ ഉണർത്തുപാട്ട് നിന്ന് yesനമുക്ക് തിരിച്ചറിയാം. നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായി!

ഹെൻറി മൈക്കിൾ സിബി
7A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം