നിപ്പയെന്ന മഹാരോഗം വന്നു
തോറ്റില്ല നമ്മൾ ജയിച്ചു.
ഇപ്പോൾ ഇതാ അതിനേക്കാൾ
ശക്തനും ദുഷ്ടനും ,നന്മയും -
സത്യവും ഇല്ലാത്തവനും
എത്തിയിരിക്കുന്നു.
തോൽക്കില്ല നമ്മൾ തോൽക്കില്ല.
പ്രതിരോധിക്കും നമ്മൾ പ്രതിരോധിക്കും.
കേരളമല്ല ,ഇന്ത്യയല്ല,
ലോകത്ത് നിന്ന് തന്നെ
തുടച്ച് മാറ്റിടും നമ്മൾ
കൊറോണ എന്ന മഹാമാരിയെ.